സഞ്ജയ് ദത്തിന്റെ ജീവിതം വെളളിത്തിരയിലെത്താനായി കാത്തിരിക്കുകയാണ് ആരാധകരെല്ലാം. പ്രിയ താരം രൺബീർ കപൂറാണ് സഞ്ജയ് ദത്തായി അഭിനയിക്കുന്നത്. സഞ്ജയ് ദത്തായി മാറാനുളള തയാറെടുപ്പിലായിരുന്നു രൺബീർ കപൂർ. ആ തയാറെടുപ്പുകൾ വിജയിച്ചിരിക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ പറയുന്നു.

യുവാവായിരിക്കുമ്പോഴുണ്ടായിരുന്ന സഞ്ജയ് ദത്തിനെ ഓർമ്മിപ്പിക്കുന്നതാണ് രൺബീറിന്റെ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിലെ ചില ലൊക്കേഷൻ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സഞ്ജയ് ദത്ത് 1993 ൽ മുംബൈ സ്ഫോടനകേസിൽ ജയിൽ പോവുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ranbir

മുംബൈയിലെ കമൽ അമറോഹി സ്റ്റുഡിയോയിലാണ് ഈ രൺബീർ ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ മൂന്ന് കാലഘട്ടത്തിലെ ജീവിതമാണ് സിനിമ പറയുന്നത്.

ranbir

രാജ്കുമാർ ഹിരാനിയാണ് സുഹൃത്തായ സഞ്ജയ് ദത്തിന്റെ ജീവിതം വെളളിത്തിരയിലെത്തിക്കുന്നത്. സഞ്ജയ് ദത്തിന്റെ അച്ഛനായ സുനിൽ ദത്തിന്റെ വേഷം ചെയ്യുന്നത് പരേഷ് റാവലാണ്. സഞ്ജയ് ദത്തിന്റെ അമ്മ നർഗീസായെത്തുന്നത് മനീഷ കൊയ്‌രാളയാണ്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിന്റെ വേഷത്തിലെത്തുന്നത് ദിയ മിർസയാണ്. ഒരു ബോളിവുഡ് നായികയുടെ വേഷത്തിൽ സോനം കപൂറും ചിത്രത്തിലുണ്ട്.

­മുൻ കാലങ്ങളിലെ സഞ്ജയ് ദത്തിനെ ഓർമ്മിപ്പിക്കുന്നതാണ് ചിത്രങ്ങൾ. വസ്ത്രധാരണത്തിലും മുടിയിലും ഭാവങ്ങളിലുമെല്ലാം മാറ്റം വരുത്തി വൻ മേക്ക് ഓവറാണ് രൺബീർ നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ലോക്കേഷനിലെ ചില ചിത്രങ്ങൾ ദിയ മിർസ കഴിഞ്ഞ മാസം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ