ബോളിവുഡ് താരം പ്രിയങ്ക അഭിനയിക്കുന്ന ടെലിവിഷൻ പരമ്പര ക്വാൺടികോ നിർത്തുന്നതായി റിപ്പോർട്ടുകൾ. കാണാനാളില്ലാത്തതിനാലാണ് പരമ്പര ഇടക്ക് വച്ചവസാനിപ്പിക്കുന്നതെന്നാണ് വിവരം.

അമേരിക്കൻ ചാനലായ എബിസിയാണ് ക്വാൺടികോ സംപ്രേക്ഷണം ചെയ്യുന്നത്. ക്വാൺടികോയുടെ രണ്ടാം സീസണാണിത്. സംപ്രേക്ഷണ സമയം മാറ്റി നൽകിയിട്ടും റേറ്റിങ്ങിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്തതിനാലാണ് പരമ്പര നിർത്താൻ തയാറാവുന്നത്.

അലക്‌സ് പാരിഷെന്ന എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക പരമ്പരയിലഭിനയിക്കുന്നത്. അലക്‌സെന്ന കഥാപാത്രം അപകടത്തിലാണെങ്കിലും പലപ്പോഴും അത് കാഴ്‌ചക്കാരിലോട്ട് കൃത്യമായി എത്തിക്കാൻ പരമ്പരക്ക് കഴിയുന്നില്ലെന്നാണ് വിമർശനങ്ങൾ.

എങ്കിലും പ്രേക്ഷകർക്കിടയിൽ വൻ പിന്തുണയാണ് ക്വാൺടികോ പ്രിയങ്കയ്‌ക്ക് നേടിക്കൊടുത്തത്. ഹോളിവുഡിൽ നിന്നും നിരവധി അവസരങ്ങളും പ്രിയങ്കയെ തേടിയെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ