മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മലയാളസിനിമയ്ക്ക് നൂറ് കോടി ക്ളബ്ബിൽ ഒരു മോൽവിലാസമുണ്ടാക്കി കൊടുത്തത് മോഹൻലാൽ നായകനായെത്തിയ പുലിമുരുകനാണ്.
സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന ഏവരെയും ഒരു പോലെ കാണുന്ന മോഹൻലാൽ മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. താരജാഡകളില്ലാത്ത താരരാജാവാണ് മോഹൻലാലെന്ന് തെളിയിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന വിഡിയോ.
പുലിമുരുകൻ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ വിഡിയോയാണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. വനത്തിലെ ലൊക്കേഷനിൽ നിന്ന് ഷൂട്ടിങ് സാമഗ്രികൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ യൂണിറ്റിലെ മറ്റു പ്രവർത്തകരെ മോഹൻലാൽ സഹായിക്കുന്നതാണ് വിഡിയോ. നടൻ അജു വർഗീസ് ഈ വിഡിയോ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.