ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

Entertainment Newswrap: സിനിമാ-ടിവി മേഖലയിലെ ഇന്നത്തെ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍

Entertainment News at a Glance: വിഖ്യാത സംവിധായകൻ ബസു ചാറ്റർജിക്ക് ചലച്ചിത്ര ലോകം വിടപറഞ്ഞു. ചാറ്റർജിയുടെ ഓർമച്ചിത്രങ്ങൾ കാണാം, ഒപ്പം ചലച്ചിത്ര രംഗത്തുനിന്നുള്ള ഈ ദിവസത്തെ പ്രധാന വാർത്തകളും അറിയാം.

ബസു ചാറ്റർജി(1927-2020): വിഖ്യാത സംവിധായകന് ചിത്രങ്ങളിലൂടെ ആദരാഞ്ജലി

Basu Chatterjee, ie malayalam
ബസു ചാറ്റർജി (വലത്) സലിൽ ചൗധരി (ഇടത്)ക്കൊപ്പം. യേശുദാസ് (മധ്യത്തിൽ) ‘ആനന്ദ് മഹൽ’ എന്ന പാട്ടിന്റെ റെക്കോർഡിങ്ങിനിടെ. (Photo: Express Archive)

വിഖ്യാത സംവിധായകൻ ബസു ചാറ്റർജി (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1969 ൽ പുറത്തിറങ്ങിയ ‘സാറ ആകാശ്’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. ‘ഛോട്ടി സി ബാത്’, ‘പിയാ കാ ഘർ’, ‘ചക്രവ്യൂഹ്’, ‘ബാതോം ബാതോം മേം’ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. (Photo: Express Archive)

Basu Chatterjee, ie malayalam

ഒരു ജില്ലയെക്കുറിച്ചുള്ള വിദ്വേഷ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു: പാർവതി തിരുവോത്ത്

ഗർഭിണിയായ ആന സ്‌ഫോടകവസ്‌തു നിറച്ച പൈനാപ്പിൾ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടി പാർവതി തിരുവോത്ത്. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് പാർവതി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും താരം നിശിതമായി വിമർശിച്ചു. ഒരു ജില്ലയെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം ലജ്ജാകരമാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു.

“മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു,” പാർവതി ട്വീറ്റ് ചെയ്‌തു.

സുന്ദരിയായ ഐശ്വര്യയ്ക്കൊപ്പം ഞാൻ; ഒരു ഗാനരംഗത്തിന്റെ ഓർമയുമായി ശോഭന

Shobana, ശോഭന, aishwarya rai, ഐശ്വര്യ റായ്, ie malayalam

മലയാളികളുടെ പ്രിയ നായിക ശോഭനയും ബോളിവുഡിന്റെ താരസുന്ദരി ഐശ്വര്യ റായിയും ഒന്നിച്ചുള്ളൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ശോഭന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ ശോഭനയുടെ അമ്മയുമുണ്ട്.

 

View this post on Instagram

 

With mum and the stunning Aishwarya Rai – choreographing a song in Maniratnam s RAVAN

A post shared by Shobana Chandrakumar (@shobana_danseuse) on

മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുളളതാണ് ഫൊട്ടോ. ”അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍. മണിരത്‌നത്തിന്റെ രാവണ്‍ സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്” എന്ന ക്യാപ്ഷനാണ് ശോഭന ഫൊട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഗാനരംഗത്തിലെ അതേ കോസ്റ്റ്യൂമിലാണ് ഐശ്വര്യ ഫൊട്ടോയിലുളളത്.

കാൻ ചലച്ചിത്ര മേള:  ചിത്രങ്ങൾ പ്രഖ്യാപിച്ചു


കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേള ഈവർഷം ഓൺലൈൻ ചലച്ചിത്രമേളയായിട്ടാണ് സംഘടിപ്പിക്കുക. 73 വർഷം പിന്നിടുന്ന കാൻ ചലച്ചിത്രമേള ഇതാദ്യമായാണ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കോവിഡ് രോഗവ്യാപനത്തെത്തുടർന്നാണ് അഭൂതപൂർവമായ ഈ നടപടി.

മേയ് പകുതിയോടെ തുടങ്ങേണ്ട മേള ഈ വർഷം ജൂലൈയിലേക്ക് നീട്ടിയിട്ടുണ്ട്. 56 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്തതെന്ന് ഫെസ്റ്റിവൽ ഡയരക്ടർ തിയെറി ഫ്രെമോ അറിയിച്ചു. 2067 ചിത്രങ്ങളിൽ നിന്നാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇതിൽ 16 സിനിമകൾ വനിതാ സംവിധായകരുടേതാണെന്നും ഫ്രെമോ പറഞ്ഞു. പാം ഡി ഓർ പുരസ്കാരത്തിനായുള്ള മത്സര വിഭാഗത്തിൽ 25ഓളം ചിത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

’12 ഇയേഴ്സ് എ സ്ലേവ്’ ചിത്രത്തിന്റെ സംവിധായകൻ സ്റ്റീവ് മക് ക്വീനിന്റെ ‘മാൻഗ്രൂവ്’, ‘ലവേഴ്സ് റോക്ക്’ എന്നീ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വെസ് ആൻഡേഴ്സണിന്റെ ‘ദ ഫ്രഞ്ച് ഡിസ്പാച്ച്’, പിക്സാർ നിർമിച്ച പീറ്റ് ഡോക്ടർ ചിത്രം ‘സോൾ’ എന്നിവയും പ്രദർശിപ്പിക്കും. ഫ്രാൻസ്വെ ഓസോണിന്റെ ‘സമ്മർ ഓഫ് 85’, നവോമി കാവ്സെയുടെ ‘ട്രൂ മതേഴ്സ്’, ഹോങ്ങ് സാങ്ങ്-സൂവിന്റെ ‘ഹെവൻ’, തോമസ് വിന്റർബെർഗിന്റെ ‘അനതർ റൗണ്ട്’, മെയ്‌വെനിന്റെ ‘ഡിഎൻഎ’, സാങ്ങ് ഹോ യോണിന്റെ ‘പെനിൻസുല’ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.

ദേവീ വേഷത്തിൽ നയൻതാര; ‘മൂക്കുത്തി അമ്മൻ’ ലൊക്കേഷൻ ചിത്രങ്ങൾ

nayanthara, ie malayalam

നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ആർ.ജെ.ബാലാജിയും എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ.ജെ.ബാലാജി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ബാലാജി. ദേവീ വേഷത്തിലുളള നയൻതാരയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

Read More: ദേവീ വേഷത്തിൽ നയൻതാര; ‘മൂക്കുത്തി അമ്മൻ’ ലൊക്കേഷൻ ചിത്രങ്ങൾ

ഒരു ഹായ് കിട്ടുമോയെന്ന് ആരാധകൻ; ഞാൻ തന്നാൽ മതിയോയെന്ന് സുപ്രിയ

ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി ജോർദാനിൽനിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. തോപ്പുംപടിയിൽ സ്വന്തം ഫ്ലാറ്റിനടുത്തു തന്നെ, മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനിൽ കഴിയുന്നത്. പൃഥ്വി വീട്ടിൽ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും മകളും.

പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളിൽ ഇരുവരും ഒന്നിച്ചുളള പഴയകാല ഫൊട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ൽ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇന്നു ഷെയർ ചെയ്തത്. ഹൈദരാബാദിൽ നടന്ന ‘ഉറുമി’ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടയിൽനിന്നുളളതാണ് ഫൊട്ടോ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫൊട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്.

prithviraj, ie malayalam

ഫൊട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നൽകിയ മറുപടിയും രസകരമാണ്. ഒരു ഹായ് കിട്ടാൻ വല്ല ചാൻസും ഉണ്ടോയെന്നായിരുന്നു ആരാധകൻ പൃഥ്വിയെയും സുപ്രിയെയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിനു ഞാൻ തന്നാൽ മതിയോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.

‘മിന്നൽ മുരളി’യുടെ  സെറ്റ് പൊളിച്ചുനീക്കി

Posted by Tovino Thomas on Sunday, 24 May 2020

ബേസിൽ തോമസ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യുടെ ചിത്രീകരണത്തിനായി പണിത സെറ്റ് സിനിമാ പ്രവർത്തകർ തന്നെ പൊളിച്ചുനീക്കി. ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് പൊളിച്ച് മാറ്റിയത്. നേരത്തെ രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവർത്തകർ സെറ്റ് തകർത്തത് വൻ വിവാദമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്ട്രർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചിരുന്നു.

മീര ചോപ്രയ്ക്കെതിരായ  കൊലപാതക, ബലാത്സംഗ ഭീഷണി: എഫ്ഐആർ രജിസ്ട്രർ ചെയ്തു

സമൂഹ മാധ്യമങ്ങളിലൂടെ കൊലപാതക, ബലാത്സംഗ ഭീഷണി നേരിട്ടതിൽ ബോളിവുഡ് നടി മീര ചോപ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എഫ്ഐആർ രജിസ്ട്രർ ചെയ്തിട്ടുണ്ട്. തെലുങ്ക് താരമായ ജൂനിയർ എൻടിആറിന്റെ ഫാനല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താനെന്നു പറഞ്ഞ ശേഷമാണ് ബോളിവുഡ് താരം മീര ചോപ്രയ്‌ക്കെതിരേ സൈബർ ആക്രമണം ആരംഭിച്ചത്. ജൂനിയർ എൻടിആറിന്റെ ആരാധകരിൽനിന്ന് ബലാത്സംഗ ഭീഷണി ഉൾപ്പെടെ താൻ നേരിടുന്നതായി മീര ട്വിറ്ററിൽ കുറിച്ചിരുന്നു.

Film Stars on Social Media: താരങ്ങളുടെ സോഷ്യല്‍ മീഡിയ വിശേഷങ്ങള്‍

ഗർഭിണിയായ ആന സ്‌ഫോടകവസ്‌തു നിറച്ച പൈനാപ്പിൾ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കൂടുതൽ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമറിയിച്ചിട്ടുണ്ട്. പാർവതി തിരുവോത്ത് റീമ കല്ലിങ്കൽ എന്നിവർക്ക് പിറകേ പ്രിഥ്വി രാജ്, ടൊവീനോ തോമസ്, ആഷിഖ് അബു എന്നിവരും ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിലുടെ മറുപടി നൽകി.

#KeralaAgainstFakeNews
#Istandwithmalappuram

Posted by Rima Kallingal on Thursday, 4 June 2020

Posted by Prithviraj Sukumaran on Thursday, 4 June 2020

#KeralaAgainstFakeNews
#Istandwithmalappuram

Posted by Aashiq Abu on Thursday, 4 June 2020

Posted by Tovino Thomas on Thursday, 4 June 2020

‘ചോക്ക്ഡ്’: അനുരാഗ് കശ്യപ് ചിത്രത്തെ പ്രശംസിച്ച് നിവിൻ പോളി

അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ‘ചോക്ക്ഡ്’ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് നിവിൻ പോളി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം നിവിൻ പോളി പങ്കുവച്ചത്.

Just watched Anurag Kashyap’s #CHOKED.. The man continues to explore new territories each time..money, greed and its…

Posted by Nivin Pauly on Thursday, 4 June 2020

“അനുരാഗ് കശ്യപിന്റെ ചോക്ക്ഡ് കണ്ടു… മനുഷ്യൻ ഓരോ തവണയും ഓരോ പ്രദേശങ്ങൾ പര്യവേഷണം നടത്തുന്നത് തുടരുകയാണ്… പണം, അത്യാഗ്രഹം, ബന്ധങ്ങളിൽ അവയ്ക്കുള്ള സ്വാധീനം… ചിന്തോദ്ദീപകം… എന്റെ സുഹൃത്തും മൂത്തോനിലെ സഹ അഭിനേതാവുമായ റോഷൻ മാത്യു അയാളുടെ ആദ്യ ഹിന്ദി ചിത്രത്തിൽ മികവു പുലർത്തി… ഷിയാമി ഖേറിന്റെ പ്രകടനും യാഥാർഥ്യത്തോട് അടുത്തു നിന്നു… ശബ്ദ സംവിധാനം മികച്ച രീതിയിൽ ചെയ്തു, അത് എല്ലാ രംഗങ്ങളുടെയും ഇടയിലേക്ക് കൊണ്ടുപോവുന്നു… ജൂൺ അഞ്ചിനാണ് നെറ്റ്ഫ്ലിക്സിൽ ആദ്യ പ്രദർശനം… തീർച്ചയായും കാണേണ്ട ചിത്രമാണ്!”- നിവിൻ പോളി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് ചോക്ക്ഡ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത്. ഷിയാമി ഖേറും, റോഷൻ മാത്യുവുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Entertainment news wrap malayalam cinema news at a glance 04 june 2020

Next Story
ദേവീ വേഷത്തിൽ നയൻതാര; ‘മൂക്കുത്തി അമ്മൻ’ ലൊക്കേഷൻ ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com