നടൻ ലാലു അലക്‌സിന്റെ മകൻ ബെൻ ലാലു അലക്‌സ് വിവാഹിതനാകുന്നു. ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ എജ്യൂക്കേഷൻ ഫോർ ഹെൽത്ത് പ്രഫഷണൽസ് മാസ്റ്റേഴ്സിന് പഠിക്കുന്ന മിനു സിറിലാണ് വധു. ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് പൂർത്തിയാക്കിയ ബെൻ ദുബായിൽ ജോലി ചെയ്യുകയാണ്.

ഫെബ്രുവരി ആറിന് പിറവം ക്‌നാനായ പള്ളിയിലാണ് വിവാഹം. ക്‌നാനായ തനിമയോടെയായിരിക്കും വിവാഹചടങ്ങുകൾ. ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറ പള്ളിയിൽ മനസമ്മതം നടക്കും. ലാലു അലക്‌സിന്റെ മൂന്നുമക്കളിൽ മൂത്തയാളാണ് ബെൻ. 2010ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് ചിത്രത്തിൽ ബെൻ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ