മൈക്കൽ ജാക്‌സന്റെ ത്രില്ലറെന്ന ആൽബം സംഗീതപ്രേമികൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. മുപ്പത്തിയഞ്ച് വർഷമായി മൈക്കൽ ജാക്‌സന്റെ ത്രില്ലർ ആൽബം ലോകമെമ്പാടുമുളള സംഗീതപ്രേമികൾ കേട്ട് തുടങ്ങിയിട്ട്.

ലോകത്തെ എക്കാലത്തെയും ബെസ്റ്റ് സെല്ലറായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ് ത്രില്ലറിനെ. അമേരിക്കൻ മാർക്കറ്റിൽ മൂന്ന് കോടിയിലധികം വിറ്റുപോയ ശേഷമാണ് ഈ അപൂർവ ഖ്യാതി ത്രില്ലറിനെ തേടിയെത്തുന്നത്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയാണ് ത്രില്ലർ മൂന്ന് കോടി കടന്ന കാര്യമറിയിച്ചത്. ഇതോടെയാണ് എക്കാലത്തെയും ബെസ്റ്റ് സെല്ലറായി ത്രില്ലർ മാറിയത്.

ലോകത്തെ എക്കാലത്തെയും മികച്ച വിൽപനയുളള ആൽബമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിലും ത്രില്ലർ ഇടം പിടിച്ചിരുന്നു. 1982 നവംബർ 30 നാണ് ത്രില്ലറെന്ന ആൽബം പുറത്തിറങ്ങിയത്. മൈക്കൽ ജാക്‌സന്റെ ആറാമത്തെ ആൽബാണ് ത്രില്ലർ.

മൈക്കൽ ജാക്‌സൺ വിടവാങ്ങിയിട്ട് എട്ട് വർഷമാവുന്നു. ഇന്നും സംഗീത പ്രേമികളുടെ ഹിറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിലുളളത് ഈ പോപ്പ് രാജാവിന്റെ ഗാനങ്ങളാണ്. സംഗീത ബാൻഡുകൽക്കും ഗായകർക്കും ആസ്വാദകർക്കുമിടയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മൈക്കൽ ജാക്‌സൺ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ