മഞ്‌ജു തന്നെ കമലിന്റെ ആമി

മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ആരായിരിക്കും കമലിന്റെ ആമിയെന്ന് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിൽ കമൽ തന്നെയാണ് മഞ്‌ജു വാര്യരാണ് ആമിയെന്ന് സ്ഥിരീകരിച്ചത്.

manju warrier

സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിട. മലയാളത്തിന്റെ പ്രിയ നായിക മഞ്‌ജു വാര്യർ തന്നെ കമലിന്റെ ആമി. മാധവിക്കുട്ടിയുടെ ജീവിതം ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. ആരായിരിക്കും കമലിന്റെ ആമിയെന്ന് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിക്കുന്നതിനിടയിൽ കമൽ തന്നെയാണ് മഞ്‌ജു വാര്യരാണ് ആമിയെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആമിയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും മറ്റും തിരശീല വീഴുകയാണ്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോൾ ആരാകും ആമിയെന്ന് ഏവരും ആകാംഷയോടെ നോക്കിയിരുന്ന കാര്യമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.

എന്ന് നിന്റെ മൊയ്‌തീനിലെ നായികയായ പാർവതി, തബു എന്നിവർ കമലിന്റെ ആമിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടൊപ്പം വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന മലയാളത്തിന്റെ പ്രിയ നായിക പാർവതി ആമിയാകുന്നെന്ന് സിനിമാലോകത്ത് നിന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പാർവതിയോടടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിരുന്നു. അതിന് ശേഷമാണ് മഞ്‌ജുവാണ് ആമിയെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായത്. കമൽ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായെത്തിയതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമാവുകയാണ്.

മഞ്‌ജു വാര്യർ ആമിയായെത്തുമ്പോൾ ആശങ്കയില്ലെന്നും ഏത് കഥാപാത്രത്തെയും ഉൾക്കൊളളാൻ കഴിയുന്ന അഭിനേത്രിയാണ് മഞ്‌ജുവെന്നും കമൽ പറയുന്നു. മാർച്ചിൽ ഒറ്റപ്പാലത്ത് ആമിയുടെ ചിത്രീകരണം ആരംഭിക്കും. മാധവിക്കുട്ടി ജീവിച്ചിരുന്ന ഒറ്റപ്പാലം, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. പൃഥിരാജ്, അനൂപ് മേനോൻ, മുരളി ഗോപി തുടങ്ങിയ താരനിര ചിത്രത്തിലുണ്ടാവും. ബോളിവുഡ് സംഗീത സംവിധായകൻ ജാവേദ് അക്തർ ഗാനങ്ങളൊരുക്കും. മധു നീലകണ്‌ഠൻ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കും.

പതിനാല് വർഷത്തിന് ശേഷം ശക്തമായി സിനിമയിൽ തിരിച്ചുവരവ് നടത്തിയ താരമാണ് മഞ്‌ജു. സ്ത്രീ പ്രാധാന്യമുളള നിരവധി സിനിമകളിൽ മികവുറ്റ അഭിനയം കാഴ്‌ച വെച്ച മഞ‌്‌ജുവിന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ആമി.

വർഷങ്ങൾക്ക് ശേഷം മഞ്‌ജുവും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആമിക്കുണ്ട്. നേരത്തെ കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഈ പുഴയും കടന്ന് എന്നീ കമൽ ചിത്രങ്ങളിൽ മഞ്‌ജു അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Entertainment manju warrier plays the role of aami in kamal film

Next Story
എന്നോട് പറ ഐ ലവ് യൂ..ന്ന്..
The moderation of comments is automated and not cleared manually by malayalam.indianexpress.com