മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു കമലിന്റെ ആമിയാകുന്നതായി റിപ്പോർട്ടുകൾ. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. എന്നാൽ ഈ വിഷയത്തിൽ മഞ്ജുവോ കമലോ ഇതു വരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ ആമിയാവാനിരുന്ന വിദ്യാ ബാലൻ ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് വിദ്യ പിന്മാറിയത്.രാഷ്ട്രീയ പരമായ വ്യത്യാസങ്ങളും മറ്റുമാണ് വിദ്യയുടെ പിന്മാറ്റത്തിന് കാരണമായി കരുതപ്പെടുന്നത്.
എന്ന് നിന്റെ മൊയിതീനിലെ നായികയായ പാർവ്വതി, തബു എന്നിവർ കമലിന്റെ ആമിയാകുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ജയറാമിന്റെ ഭാര്യ പാർവ്വതി ആമിയായിത്തുന്നെന്നും സിനിമാ ലോകത്ത് നിന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് ഇവരോടടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയുടെ ബാല്യവും സാഹിത്യ ലോകവും വിവാഹവും കൊൽക്കത്തയിലെയും മുംബൈയിലെയും ജീവിതവുമാണ് കമൽ ചിത്രം ആമിയുടെ പ്രമേയം