ഇന്നലെ തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രം എസ്രയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചോദ്യങ്ങളുമായി ടൊവിനോ തോമസ്. സസ്‌പെൻസും ട്വിസ്റ്റുമുള്ള സിനിമകൾ ആദ്യ ദിവസം തിയേറ്ററിൽ പോയി കണ്ട് സമൂഹമാധ്യമങ്ങൾ വഴി കഥയും സസ്‌പെൻസും പുറത്ത് വിടുന്ന സിനിമയോടും പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാർത്ഥരായ മാന്യമാരെ എന്ത് വിളിക്കണമെന്ന് ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

Read More: ഫെയ്സ്ബുക്കിൽ ആരാധകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്

ടൊവിനോയുടെ  ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സസ്‌പെൻസും ട്വിസ്റ്റും ഒക്കെയുള്ള സിനിമകൾ ആദ്യ ദിവസം തന്നെ തീറ്ററെയിൽ പോയി കണ്ടിട്ട് , മറ്റുള്ളവർക്ക് അത് ആസ്വദിക്കാൻ പറ്റാത്ത രീതിയിൽ കഥയും സസ്‌പെൻസും ട്വിസ്റ്റും ഒക്കെ ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്‌ത് ആ സിനിമയോടും മറ്റ് പ്രേക്ഷകരോടും ദ്രോഹം ചെയ്യുന്ന സ്വാർത്ഥരായ മാന്യന്മാരെ എന്ത് വിളിക്കണം ?

സിനിമ കാണാൻ തിയേറ്ററിൽ വന്നിട്ട് സിനിമ കാണാതെ കമന്റടിച്ചും അലംബുണ്ടാക്കിയും ബാക്കിയുള്ളവരെ ആസ്വദിക്കാൻ സമ്മതിക്കാത്തവരെ എന്ത് പേരിട്ടു വിളിക്കണം ?

നിങ്ങൾ തന്നെ പറയൂ !!

നേരത്തെ കഥയും സസ്‌പെൻസും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നഭ്യർത്ഥിച്ച് പൃഥ്വിരാജും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ