മലയാള സിനിമയ്ക്ക് ഒരു കലാലയചിത്രം കൂടി. ഇത്തവണ കോളജ് വിദ്യാർത്ഥിയാവുന്നത് പ്രിയ താരം ഫഹദ് ഫാസിലാണ്. റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിലാണ് ഫഹദ് കോളജ് വിദ്യാർത്ഥിയായെത്തുന്നത്.

അധ്യാപകരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ അച്ചടക്കത്തോടെ വളർന്ന ഗൗതം എന്ന കഥാപാത്രമായാണ് ഫഹദെത്തുന്നത്. എന്നാൽ കോളജിലെ പുതിയ സാഹചര്യവും ഉണ്ടാവുന്ന സംഭവങ്ങളും ഗൗതമിനെ എങ്ങനെ മാറ്റുന്നുവെന്നാണ് ചിത്രം പറയുന്നത്. വെറും കലാലയത്തിൽ മാത്രമൊതുക്കാതെ അതിന് ശേഷമുള്ള ജീവിതവും സൗഹൃദങ്ങളുടെ മൂല്യവും ചിത്രം പറയുന്നുണ്ട്. തിരക്കഥ രചിച്ചിരിക്കുന്നതും റാഫിയാണ്.

വിനായകൻ, സൗബിൻ താഹിർ, നമിത പ്രമോദ് എന്നിവരാണ് ഫഹദിന്റെ ക്ലാസ്മേറ്റ്സായെത്തുന്നത്. വിനായകനും ഫഹദ് ഫാസിലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റോൾ മോഡൽസിനുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകനും ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

ഗോവ, മൂവാറ്റുപുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സെവൻ ആർട്ടസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ജി.പി.വിജയകുമാറാണ്. സംഗീതം നൽകുന്നത് ഗോപി സുന്ദറും. ഏപ്രിലിൽ റോൾ മോഡൽസ് തിയേറ്ററിലെത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ