Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഇനിയുളള സിനിമകളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന ചെറു ചലനം പോലുമുണ്ടാകില്ല: എം.എ.നിഷാദ്

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമാ മേഖലയിൽ സംവിധായകനായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ എന്റെ സിനിമകളിൽ ഒരു സ്ത്രീ വിരുദ്ധതയും ഇതുവരെ മനപൂർവ്വം ഉണ്ടായിട്ടില്ല

MA Nishad, Director

ഇനി എടുക്കുന്ന സിനിമകളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന ചെറു ചലനം പോലുമുണ്ടാകില്ലെന്ന് സംവിധായകൻ എം.എ.നിഷാദ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിനിമാ മേഖലയിൽ സംവിധായകനായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ സിനിമകളിൽ ഒരു സ്ത്രീ വിരുദ്ധതയും ഇതുവരെ മനഃപൂർവം ഉണ്ടായിട്ടില്ല, ഇനി അഥവാ അങ്ങനെ ഒരു രംഗമുണ്ടായിട്ടുണ്ടെങ്കിൽ പ്രേക്ഷകരോട് മാപ്പു ചോദിക്കുന്നതായും എം.എ.നിഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ സുഹൃത്തുക്കളെ
ചിലത് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു . ഒരു യുവനടിയ്ക്കുണ്ടായ അങ്ങേയറ്റം ക്രൂരമായ ദുരനുഭവവുമായ് ബന്ധപ്പെട്ട്
മലയാള ചലച്ചിത്ര മേഖല വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ചലച്ചിത്ര വ്യവസായത്തെ തന്നെ കാർന്ന് തിന്നുന്ന ക്രിമിനൽ മാഫിയ ബന്ധങ്ങൾ ചർച്ചകളിൽ നിറയുന്നു. സിനിമ ഒരു ശക്തമായ മാധ്യമമെന്ന നിലയിൽ പൊതു സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു കലയാണ്. എന്നാൽ എല്ലായിടത്തുമെന്ന പോലെ അത്ര ചെറുതല്ലാത്ത പുഴുക്കുത്തുകൾ ചലച്ചിത്ര രംഗത്തുമുണ്ട്. ചെറിയ തോതിൽ ഉണ്ടായിരുന്ന ഈ കൃമി കീടങ്ങൾ ഇന്ന് വലിയ വിഷജീവികളായ് മാറിയിരിക്കുന്നു. ഈ മേഖലയമായ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ വിഷജീവികളുടെ വളർച്ചയിൽ അറിഞ്ഞോ അറിയാതെയോ പങ്കുണ്ട്. അതു കൊണ്ട് തന്നെ തിരുത്തലുകളും ശുദ്ധീകരണവും ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു സഹപ്രവർത്തകയ്ക്കുണ്ടായ ക്രൂരാനുഭവത്തെ മുൻനിർത്തി ഇങ്ങനൊരു ശുദ്ധികലശത്തിന് ചിന്തിക്കേണ്ടി വരുന്നത് തന്നെ നാം ഒരു പാട് വൈകി എന്നതിന്റെ സൂചനയാണ്. എങ്കിലും മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ചലച്ചിത്ര മേഖല ഒറ്റക്കെട്ടായ് ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു.
ഇനി ഒരു സിനിമയിലും ഒരു സ്ത്രീ കഥാപാത്രവും മോശമായ ഡയലോഗുകൾ കൊണ്ടോ , ദ്വായാർത്ഥ പ്രയോഗങ്ങൾ കൊണ്ടോ ,നോട്ടം കൊണ്ട് പോലുമോ അപമാനിപ്പെടില്ലെന്ന് നാം ഉറച്ച തീരൂമാനമെടുക്കണം .
കഴിഞ്ഞ പത്ത് വർഷത്തിലേറെയായ് ഈ മേഖലയിൽ സംവിധായകനെന്ന നിലയിൽ പണിയെടുക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ സിനിമകളിൽ ഒരു സ്ത്രീ വിരുദ്ധതയും ഇതുവരെ മനപ്പൂർവ്വം ഉണ്ടായിട്ടില്ല. ഇനി അഥവ അങ്ങനെ ഒരു രംഗമെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ എന്റെ പ്രേക്ഷകരോട് ഞാൻ മാപ്പ് ചോദിയ്ക്കുന്നു. ഒപ്പം ഇനി എടുക്കുന്ന ഓരോ സിനിമകളിലും സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു ചെറു ചലനം പോലും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പു പറയുന്നു.
പ്രിയ ചലച്ചിത്ര സുഹൃത്തുക്കളെ വരൂ നമുക്ക് തിരുത്തി മുന്നേറാം .
ഒരു പുതിയ കാഴ്ച സംസ്കാരം ഒരുക്കാം
സ്നേഹപൂർവ്വം
നിങ്ങളുടെ
എം.എ.നിഷാദ്

Web Title: Entertainment ma nishad facebook post woman

Next Story
ആദിവാസി ഊരുകളിൽ നടപ്പാക്കുന്ന പ്രൊജക്‌ട് ഷൈൻ പദ്ധതിയെ പ്രശംസിച്ച് മോഹൻലാൽMahabharatham, Randamuzham, Mohanlal as Bheeman, MT Vasudevan Nair, MT fiction Randamuzham film Mahabharatham
The moderation of comments is automated and not cleared manually by malayalam.indianexpress.com