ബോളിവുഡിലെ പുതിയ താരം കുഞ്ഞു തൈമുറാണ്. കരീനയുടെയും സെയ്ഫ് അലി ഖാന്റെയും പൊന്നോമന പുത്രൻ തൈമുർ അലി ഖാൻ പട്ടൗഡി. ഭൂമിയിലെ തന്നെ ഏറ്റവും സുന്ദരനെന്നാണ് കരീന സ്വന്തം മകനെ വിശേഷിപ്പിക്കുന്നത്. സംശയമുണ്ടേൽ ഒന്നൂടെ നോക്കാനാണ് ബോളിവുഡിന്റെ പുതിയ മമ്മി പറയുന്നത്. എന്നാൽ കരീനയുടെ വാക്കുകൾ സത്യമെന്ന് തെളിയിക്കുകയാണ് സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്ന കുഞ്ഞു തൈമുറിന്റെ പുതിയ ചിത്രങ്ങൾ.

ഒന്നരമാസം പ്രായമായ കുഞ്ഞുതൈമുറാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ താരം. സെയ്ഫിന്റെ വാട്ട്സ്ആപ്പിലുളള തൈമുറിന്റെ ചിത്രം ആരോയെടുത്ത് സമൂഹമാധ്യമത്തിലിടുകയായിരുന്നു. ഈ ചിത്രം തൈമുറിന്റേതാണെന്ന് ഒരു വിനോദ പോർട്ടലിനോട് സെയ്ഫ് പറഞ്ഞു.

ഡിസംബർ 20 ന് കുഞ്ഞ് ജനിച്ചശേഷം കരീനയും സെയ്ഫും കുഞ്ഞുമെത്തുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു.

Blessed ❤️ !!!! #KareenaKapoor #SaifAliKhan #TaimurAliKhan #Bollywood #follow #love #happy #smile #December #babyboy

A photo posted by Kareena Kapoor Khan (@kareenabebo) on

Bebo and Taimur ❤️ #KareenaKapoor #SaifAliKhan #TaimurAliKhan #Bollywood #follow #love #happy #smile #December #babyboy

A photo posted by Kareena Kapoor Khan (@kareenabebo) on

Blessed ❤️ !!!! #KareenaKapoor #SaifAliKhan #TaimurAliKhan #Bollywood #follow #love #happy #smile #December #babyboy

A photo posted by Kareena Kapoor Khan (@kareenabebo) on

കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ