/indian-express-malayalam/media/media_files/uploads/2017/02/dhyan-1.jpg)
മലയാളത്തിലെ യുവനിര നായകന്മാരിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നതായി റിപ്പോർട്ടുകൾ. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ച് താരം വിവാഹിതനാകുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. ഏപ്രിൽ 10 ന് എറണാകുളത്ത് വെച്ച് സിനിമാ പ്രവർത്തകർക്ക് വിരുന്ന് ഒരുക്കും.
കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിലെ പ്രധാന വിഷയം ധ്യാനിന്റെ വിവാഹമാണ്. നടിയായ നമിത പ്രമോദാണ് വധുവെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. അടി കപ്യാരേ കൂട്ടമണിയിൽ ഒരുമിച്ചഭിനയിച്ച ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് ഗോസിപ്പുകളുണ്ടായിരുന്നു.
സഹോദരനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സിനിമയിലെത്തുന്നത്. ക്യാംപസ് ചിത്രമായ ഒരേമുഖമാണ് ധ്യാനിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. അഭിനയം മാത്രമല്ല സംവിധാനത്തിലും താരം ഈ വർഷം അരങ്ങേറ്റം കുറിക്കുമെന്നാണ് സിനിമാ രംഗത്ത് നിന്ന് ലഭിക്കുന്ന വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.