മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നാടുവിട്ടിട്ടുണ്ട്. ഒരിക്കൽ മാത്രമല്ല, പലതവണ. എന്നാൽ ജീവിതത്തിലല്ല നാടു വിട്ടതെന്നു മാത്രം. സിനിമയിലാണ് കക്ഷി നാട്ടിൽനിന്നും മുങ്ങിയത്. ദുൽഖർ നായകനായെത്തുന്ന മിക്ക ചിത്രങ്ങളിലും അദ്ദേഹം പല പല കാരണത്താൽ വീട് വിട്ടിറങ്ങുന്നുണ്ട്.

ദുൽഖറെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയ ചിത്രം സമീർ താഹിർ ചിത്രം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയായിരുന്നു. നാടു വിട്ട് കാമുകിയെ തേടി യാത്ര പോകുന്ന കാസിം എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. ഒറീസ, ബാംഗ്ളൂർ സ്ഥലങ്ങളിലൂടെയുള്ള കാസിയുടെയും സുഹൃത്തിന്റെയും യാത്രയായിരുന്നു ചിത്രം പറഞ്ഞത്.

Neelakasam Pachakadal Chuvannakadal

ലാൽജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലും ദുൽഖർ നാടുവിടുന്നുണ്ട്. മോഹങ്ങളും പ്രതീക്ഷകളും തകരുമ്പോൾ വിക്രമനെന്ന ദുൽഖർ കഥാപാത്രം നാട് വിടുന്നത് ഡൽഹിയിലേക്കാണ്. അവിടെ നിന്ന് പുതിയൊരു ജീവിതം കണ്ടെത്തി തിരിച്ചുവരുന്ന ദുൽഖറിനെയാണ് ചിത്രത്തിൽ കാണുന്നത്.

Vikramadithyan

ആദ്യകാല സൂപ്പർഹിറ്റുകളിലൊന്നായ എബിസിഡി യിൽ ദുൽഖറിനെ നാട് കടത്തുന്നത് സ്വന്തം അച്ഛനാണ്. അമേരിക്കയിലെ ധാരാളിത്ത ജീവിതം നയിക്കുന്ന മകനെ ജീവിതം പഠിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചപ്പോൾ ദുൽഖറിനൊപ്പം ചിത്രത്തിൽ കൂട്ടുകാരനായി അഭിനയിച്ച ജോൺസിനും നാടു വിടേണ്ടി വന്നു.
ABCD Movie

ദുൽഖറിനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയ ചിത്രം ഉസ്‌താദ് ഹോട്ടലിൽ അദ്ദേഹം കേരളത്തിലെത്തുന്നത് ദുബായിൽ നിന്നാണ്. ഇംഗ്ളണ്ടിൽ പോകണമെന്നാഗ്രഹിച്ച ദുൽഖർ കഥാപാത്രം ഫൈസി എത്തുന്നത് പക്ഷേ കേരളത്തിലാണ്.
Ustaad-Hotel

അടുത്തിടെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലും കഷ്ടപ്പെടുന്ന അച്ഛനെ സഹായിക്കാനായി ദുൽഖർ ഒരു ഘട്ടത്തിൽ തമിഴ്നാട്ടിലോട്ട് കുടിയേറുന്നുണ്ട്. വീടും നാടുമെല്ലാം വിട്ട് ഒരു ത്രില്ലിന്റെ പുറത്ത് ജീവിതം ആഘോഷിക്കുന്ന ദുൽഖറിനെയാണ് ചാർലിയിലും ബാംഗ്ളൂർ ഡേയ്‌സിലും കാണാനാവുന്നത്.
Jomonte-Suviseshaghal

തീരുന്നില്ല, ഈ വർഷം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം കോമറേഡ് ഇൻ അമേരിക്കയാണ്. ഈ കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലാണ്. അതായ‌ത് ഈ സിനിമയിലും ദുൽഖർ നാട് വിടും. ഇങ്ങ് പാലായിൽ നിന്ന് അങ്ങ് അമേരിക്കയിലേക്ക്.

cia, dulquer salman, dulqar salman, comrade in america, amal neerad film

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ