ഇഷാനെ ഒർമ്മയില്ലേ? ഇഷാൻ നന്ദകിഷോർ ആവാസ്‌തിയെന്ന ബാലനെ. താരേ സമീൻ പർ (2007) സിനിമ കണ്ടവരാരും ഈ ബാലനെ മറന്നു കാണാൻ ഇടയില്ല. നമ്മുടെ കണ്ണ് നനയിപ്പിക്കുകയും വരകളുടെ ഒരു പുത്തൻ ലോകം നമുക്ക് തുറന്ന് തരുകയും ചെയ്യുകയായിരുന്നു ഇഷാൻ. ദർഷീൽ സഫാരിയാണ് കുഞ്ഞു ഇഷാനായെത്തി നമ്മുടെ പ്രിയം പഠിച്ചു പറ്റിയത്.
Darsheel Safary

പ്രദീപ് അത്‌ലൂരി സംവിധാനം ചെയ്യുന്ന ക്വുക്കിയിലൂടെ ചെറിയൊരിടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുകയാണ് ദർഷീൽ. കൗമാരക്കാരുടെ പ്രണയ കഥയാണ് ക്വിക്കിയുടെ പ്രമേയം. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതം പറയുന്നതാണ് സിനിമയെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തരൻ ആദർശാണ് ട്വിറ്ററിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വച്ചിരിക്കുന്നത്.

താരേ സമീൻ പറിന് ശേഷം ബം ബം ബോലെ തുടങ്ങിയ കുറച്ച് ചിത്രങ്ങളിൽ ദർഷീൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ സാമ്പത്തികമായി വിജയം കണ്ടിരുന്നില്ല. റിയാലിറ്റിി ഷോകളുടെയും ഭാഗമായിട്ടുണ്ട്. അഭിഷേക് പഠ്നായിക്കിന്റെ ക്യാൻ ഐ ഹെൽപ് യു എന്ന നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ദർഷീലിന്റെ പുതിയ സിനിമയേക്കാളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായികൊണ്ടിരിക്കുന്നത്, പുതിയ ലുക്കാണ്. പത്ത് വർഷങ്ങൾക്കപ്പുറമെത്തിയിരിക്കുമ്പോൾ ദർഷീൽ സഫാരി കാഴ്‌ചയിൽ തന്നെ മാറിയിരിക്കുന്നെന്ന് സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ