ബോളിവുഡിലെ താരരാജാക്കന്മാരാണ് ഷാരൂഖ് ഖാനും ആമിർ ഖാനും. തനതായ അഭിനയശൈലികൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ രണ്ട് താരങ്ങൾ. എന്നാൽ രണ്ട് പേരെയും ഒരുമിച്ച് കാണുന്ന സന്ദർഭങ്ങൾ കുറവായിരുന്നു. രണ്ട് പേരും അത്ര രസത്തിലല്ലെന്നും സിനിമാ ലോകത്ത് സംസാരമുണ്ടായിരുന്നു.

എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുകയാണ് ഷാരൂഖ് ട്വിറ്ററിൽ പങ്ക് വെച്ച ഒരു ചിത്രം. ആമിറുമെത്തുളള സെൽഫിയാണ് ഷാരൂഖ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വർഷമായി പരസ്‌പരം അറിയാമായിരുന്നെങ്കിലും ഞങ്ങളെടുക്കുന്ന ആദ്യ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് കിങ് ഖാൻ ചിത്രമിട്ടിരിക്കുന്നത്. എന്നാൽ ഇത് എവിടെ വച്ചെടുത്തതാണെന്ന് ഷാരൂഖ് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ ഷാരൂഖും ആമിറുമൊരുമിച്ചുളള ഒരു ചിത്രം കരൺ ജോഹറും ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.

ദുബായിലെ വ്യവസായി അജയ് ബിജലിയുടെ പിറന്നാളാഘോഷത്തിനിടെ എടുത്ത ചിത്രമാണ് കരൺ ജോഹർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ