/indian-express-malayalam/media/media_files/uploads/2017/02/amitabh-bachchan-7595.jpg)
പല രൂപത്തിലും ഭാവത്തിലും നമ്മെ വിസ്‌മയിപ്പിച്ച ബിഗ് ബി എന്ന അമിതാഭ് ബച്ചന്റെ അഭിനയ ജീവിതത്തിന് 48 വയസ്.
48 വർഷങ്ങൾക്ക് മുൻപ് സാഥ് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചൻ അഭിനയ ജീവിതം തുടങ്ങിയത്. അൻവർ അലി അൻവർ എന്ന കഥാപാത്രമായാണ് ആദ്യം വെളളിത്തിരയ്ക്ക് മുന്നിലെത്തിയത്. ബിഗ് ബിയുടെ ആദ്യ ചിത്രം സംവിധാനം ചെയ്‌തതാകട്ടെ ഖ്വാജാ അഹമ്മദ് അബ്ബാസും.
ഒരു സൂപ്പർ താര പദവിയിലേക്ക് അമിതാഭ് ബച്ചനെ ഉയർത്തുന്നത് 1973ൽ ഇറങ്ങിയ സഞ്ചീറെന്ന ചിത്രമാണ്. അതിലെ വിജയ് ഖന്നയെന്ന പൊലീസ് കഥാപാത്രം ബോളിവുഡിലെ ക്ഷുഭിത യുവാവെന്ന ഖ്യാതിയാണ് അദ്ദേഹത്തിന് നേടി കൊടുത്തത്.
ഷോലെ, അമർ അക്ബർ ആന്റണി, ദോസ്‌തി, കൂലി തുടങ്ങിയ ചിത്രങ്ങളെല്ലാം അമിതാഭ് ബച്ചനെ പ്രേക്ഷരുടെ പ്രിയ താരമാക്കി. 1982ൽ പത്മശ്രീയും 2001ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 48 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ മൂന്ന് പ്രാവശ്യം മികച്ച നടനുളള ദേശീയ അവാർഡ് ബിഗ് ബിയെ തേടിയെത്തി. 1991ൽ അഗ്നിപഥ്, 2006ൽ ബ്ലാക്ക്, 2010ൽ പാ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനുളള ദേശീയ പുര്സകാരം ലഭിച്ചത്.
ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങൾ ബിഗ് ബി തന്റെ ബ്ളോഗിൽ പങ്കുവച്ചിട്ടുണ്ട്. 1969 ഫെബ്രുവരി 15ന് സാഥ് ഹിന്ദുസ്ഥാനിയെന്ന ചിത്രത്തിൽ ഒപ്പു വെക്കുന്നതാണ് അഭിനയ ജീവിതത്തിന്റെ തുടക്കമെന്ന് ബച്ചൻ ബ്ളോഗിൽ പറയുന്നു. ആദ്യ സിനിമയുടെ പ്രദർശനത്തിന്റെ അനുഭവങ്ങളും അതിന് വന്നവരെയും കുറിച്ചും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.
പിക്കുവാണ് അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ച ചിത്രം. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന സർക്കാർ 3യാണ് ബിഗ് ബിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.