ദംഗലിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആമിർ ഖാൻ വീണ്ടും ആരാധകരെ ഞെട്ടിക്കാനൊരുങ്ങുന്നു. തഗ് ഓഫ് ഹിന്ദുസ്ഥാനിലെ ആമിറിന്റെ പുതിയ രൂപം പറയുന്നതും അതാണ്. ഇതുവരെ കാണാത്ത രൂപത്തിലാണ് ആമിർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. നല്ല കിടിലൻ കട്ട താടി വെച്ച് തലയിൽ ചുവന്ന ടർബനുമായുള്ള ആമിറിന്റെ ചിത്രമാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

cats
തഗ്‌സിൽ ഒരു ഗുസ്തിക്കാരന്റെ രൂപത്തിലാവില്ല താനെന്ന് ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. ദംഗലിന്റെ പ്രമോഷൻ പരിപാടികൾക്കിടെയായിരുന്നു ഈ പ്രസ്താവന നടത്തിയത്. മാർച്ചിൽ തഗ് ദി ഹിന്ദുസ്ഥാന്റെ ചിത്രീകരണം തുടങ്ങും. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.വിജയ് രാജ് ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകൻ. ദൂം 3 ക്ക് ശേഷം ആമിറും വിജയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ആമിറിനെ കൂടാതെ ബിഗ്ബി അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടെന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. 2018 ദീപാവലിക്ക് ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook