ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എന്നാലും ശരതിന്റെ’ ‘ട്രെയിലര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് ട്രെയിലര്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. കഥയും തിരക്കഥയും ബാലചന്ദ്രമേനോന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് എന്നാലും ശരത്.
ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ജോഷി മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.