scorecardresearch
Latest News

Ennalum Nteliyaa OTT: ഫൺ-ഫാമിലി ചിത്രം ‘എന്നാലും ന്റെളിയാ’ ഒടിടിയിൽ

Ennalum Nteliyaa OTT: പ്രവാസി മലയാളികളുടെ ജീവിതം പറഞ്ഞ ചിത്രം ‘എന്നാലും ന്റെളിയാ ‘ഒടിടിയിൽ

Ott, Suraj, Siddique

Ennalum Nteliya OTT: സുരാജ് വെഞ്ഞാറമൂട്- സിദ്ദിഖ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘എന്നാലും ന്റെളിയാ’. ജനുവരി 6ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തി. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. ഗായത്രി അരുൺ, ലെന എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവാസി മലയാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദുബായിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ബാലു (സുരാജ് വെഞ്ഞാറമൂട്), ഭാര്യ ലക്ഷ്മി (ഗായത്രി അരുൺ).വിവാഹം കഴിഞ്ഞ് എട്ടു വർഷത്തോളമായിട്ടും കുട്ടികൾ ഇല്ല എന്നതു മാത്രമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ പ്രധാന വിഷമം. ബാലുവിന്റെ ഫ്ളാറ്റിലേക്ക് ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തുന്നയാളാണ് അളിയൻ വിവേക്. അതേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് അബ്ദുൽ കരീമും (സിദ്ദിഖ്) സുൽഫിയും (ലെന) മകൾ ഇസ്മിയും. ഇരു കുടുംബങ്ങൾക്കും ഇടയിലുണ്ടാവുന്ന ചില തെറ്റിദ്ധാരണകളും പ്രശ്നങ്ങളുമൊക്കെയാണ് ‘എന്നാലും ന്റെളിയാ ‘ എന്ന ചിത്രത്തിന്റെ കഥാപരിസരം.

പ്രകാശ് വേലായുധന്റെ സിനിമോട്ടോഗ്രാഫി ദുബായുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നുണ്ട്. വില്യം ഫ്രാൻസിസും ഷാൻ റഹ്മാനുമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ‘ലുക്ക ചുപ്പി’യ്ക്ക് ശേഷം സംവിധായകനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘എന്നാലും ന്റെളിയാ ‘ . ശ്രീകുമാരൻ അറയ്ക്കലിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബാഷ് മുഹമ്മദ് തന്നെ. രണ്ടു കുടുംബങ്ങൾക്കിടയിലുണ്ടാവുന്ന രസകരമായ ചില സംഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ബാഷ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ennalum nteliyaa ott release amazon prime suraj venjaramoodu siddique