Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

‘എൻജോയ്​ എൻചാമി’ക്ക് ചുണ്ടനക്കി നസ്രിയയും നവീനും; വീഡിയോ

ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്

എൻജോയ്​ എഞ്ചാമി, Nazriya Nazim, നസ്രിയ നസീം, Naveen Nazim, നവീൻ നസീം, #enjoyenjami,

സന്തോഷ്​ നാരായണൻ നിർമിച്ച്​ ധീയും അറിവും ചേർന്ന്​ ആലപിച്ച എൻജോയ്​ എൻചാമി എന്ന തമിഴ്​ ആൽബം ഇപ്പോൾ മലയാളികൾക്കിടയിലും തരംഗമാണ്. ഇപ്പോഴിതാ, തങ്ങളുടെ എൻജോയ് എൻചാമി വേർഷനുമായി എത്തുകയാണ് നസ്രിയയും നവീനും. സോഷ്യൽ മീഡിയയിൽ നസ്രിയ പങ്കുവച്ച വീഡിയോ എല്ലാവരുടേയും ശ്രദ്ധ നേടി.

Read more: ഇതെന്റെ ഇൻഹൗസ് ഫോട്ടോഗ്രാഫർ പകർത്തിയത്; മനോഹര ചിത്രങ്ങളുമായി നസ്രിയ

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ധീയും അറിവും തന്നെയാണ്​ എൻജോയ് എൻചാമിയി അഭിനയിച്ചിരിക്കുന്നത്​. അമിത്​ കൃഷ്​ണൽ സംവിധാനം ചെയ്​തിരിക്കുന്ന ആൽബം റിലീസ്​ ചെയ്​തിരിക്കുന്നത്​ എ.ആർ റഹ്​മാന്‍റെ മാജ്ജാ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റഹ്​മാൻ തുടങ്ങിയ ചാനലാണ്​ മാജ്ജാ.

Read More: അവനൊപ്പമുള്ള ഞാൻ ഇതാണ്; നസ്രിയ പറയുന്നു

The most epic track and an equally awesome video ! Listening on loop the past few days & I’m still discovering new…

Posted by Dulquer Salmaan on Tuesday, 16 March 2021

ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്.

മ്യൂസിക് ലോഞ്ചിന്​ എൻജോയ്​ എൻചാമിയുടെ ഗായകൻ തിരുക്കുറൾ അറിവ് പറഞ്ഞത്​:

“200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു… മനുഷ്യന്‍റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി, വീടുകൾ കെട്ടി, ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ…

ശേഷം ഇവിടെ ജനസംഖ്യ അധികമാണ്​.. നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി, ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ… അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്‍റെ മുത്തശ്ശി,അവരുടെ പേരക്കുട്ടിയാണ് ഞാൻ…അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത്, അവരുടെ അധ്വാനമാണിത്….”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Enjoy enjaami nazriya naveen version

Next Story
‘ആണും പെണ്ണും’ ട്രെയിലറെത്തി; അമ്പരപ്പിച്ച് താരങ്ങൾAanum Pennum, ആണും പെണ്ണും, Parvathy, Asif Ali, Roshan, Darshana, Joju. Samyuktha, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com