ഇന്നലെ ലണ്ടനിലെ കെന്നിംഗ്‌ടൺ ഓവലിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ മാച്ച് വേദിയിൽ  നടി ഷർമിള ടാഗോറിനെ കണ്ട കൗതുകത്തിലാണ് ക്രിക്കറ്റ്‌ പ്രേമികൾ. കേവലം കാഴ്ചക്കാരിയായിട്ടല്ലായിരുന്നു ഷർമിളയുടെ വരവ്. ഭർത്താവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മൻസൂർ അലിഖാൻ പട്ടൗഡിയുടെ പേരിലുള്ള ട്രോഫി ടെസ്റ്റ് വിജയികൾക്ക് കൈമാറാനാണ് ഷർമിള എത്തിയത്.

England Vs India Sharmila Tagore presents Pataudi Trophy 2018

2007 ലാണ് മാരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) പട്ടൗഡി ട്രോഫി ഏർപ്പെടുത്തുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ടെസ്റ്റ് മാച്ചിൽ കളിച്ച ക്യാപ്റ്റൻ പട്ടൗഡിയുടെ 75-ാം വാർഷികത്തിന്റെ സ്മരണാർത്ഥമാണ് ഈ ട്രോഫി ഏർപ്പെടുത്തുന്നത്. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന കളികൾ ഇന്ത്യയിൽ വെച്ചാണെങ്കിൽ ആന്റണി ഡെ മെല്ലോ ട്രോഫിയും, ഇന്ത്യ ഇംഗ്ലണ്ടിലാണ് കളിക്കുന്നതെങ്കിൽ പട്ടോഡി ട്രോഫിയും നൽകുന്നതാണ് വർഷങ്ങളായി ഇരു ടീമുകൾക്കും ഇടയിലുള്ള കീഴ്‌വഴക്കം.

കളിയിൽ ജേതാക്കളായ ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്, ഷർമിളയിൽ നിന്നും പട്ടോഡി ട്രോഫി ഏറ്റുവാങ്ങി.

പ്രശസ്ത ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും സോഹ അലി ഖാനും ജ്വല്ലറി ഡിസൈനറായ സാബ അലിഖാനും ഷർമിള- പട്ടോഡി ദമ്പതികളുടെ മക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook