Enai Noki Paayum Thota on Tamilrockers: ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നിർമ്മാണ പ്രശ്നങ്ങൾ കാരണം രണ്ടു വർഷത്തിലേറെയായി റിലീസ് വൈകിയ ചിത്രം ഒടുവിൽ ഇന്നാണ് തിയേറ്റർ കാണുന്നത്. എന്നാൽ റിലീസ് ദിവസം തന്നെ ചിത്രം ചോർത്തിയിരിക്കുകയാണ് തമിഴ് റോക്കോഴ്സ്.

തമിഴ് റോക്കേഴ്സിന്റെ നീക്കം ചിത്രത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Also Read: Enai Noki Paayum Thota Release: ധനുഷ് നായകനാകുന്ന ‘എന്നൈ നോക്കി പായും തോട്ട’ തിയേറ്ററുകളിൽ

റിലീസ് വൈകിയെങ്കിലും ദർബുക ശിവ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. സിദ് ശ്രീറാം ‘ആലപിച്ച മറുവാർത്തൈ’, ‘വിസിരി’ എന്നീ ഗാനങ്ങൾ ഏറെക്കാലം യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഒന്നാമതായി തുടർന്നവയാണ്. ധാരാളം ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോനും ധനുഷും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് ‘എന്നൈ നോക്കി പായും തോട്ട. തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുബാട്ടിയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook