Enai Noki Paayum Thota (ENPT) movie Release: ധനുഷ് നായകനാകുന്ന ‘എന്നൈ നോക്കി പായും തോട്ട’ ഇന്ന് തിയേറ്ററുകളിലേക്ക്. ഗൗതം വാസുദേവ മേനോൻ സംവിധാനം  ചിത്രത്തിൽ മേഘാ ആകാശ്, ശശികുമാർ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

നിർമ്മാണ പ്രശ്നങ്ങൾ കാരണം രണ്ടു വർഷത്തിലേറെയായി റിലീസ് വൈകിയ ചിത്രം ഒടുവിൽ ഇന്നാണ് തിയേറ്റർ കാണുന്നത്.  ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആണ് എന്ന് കരുതപ്പെടുന്നു.

റിലീസ് വൈകിയെങ്കിലും ദർബുക ശിവ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. സിദ് ശ്രീറാം ‘ആലപിച്ച മറുവാർത്തൈ’, ‘വിസിരി’ എന്നീ ഗാനങ്ങൾ ഏറെക്കാലം യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഒന്നാമതായി തുടർന്നവയാണ്.

 

Read Here: Enai Noki Paayum Thota movie review and release LIVE UPDATES

ധാരാളം ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോനും ധനുഷും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് ‘എന്നൈ നോക്കി പായും തോട്ട.  തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുബാട്ടിയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook