മുംബൈ: പ്രണയത്തിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും വിദേശ നടിയായ എല്ലി അവ്രവും തെറ്റിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഡിഎന്‍എ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങളായി ഇരുവരേയും പലയിടത്തും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഹാര്‍ദിക് പരസ്യ ചിത്രീകരണത്തിന് എത്തിയ ഗുഡ്ഗാവിലെ ഫില്‍മിസ്ഥാന്‍ സ്റ്റുഡിയോയിലും നടി എത്തിയിരുന്നു. എന്നാല്‍ ‘കമ്മിറ്റ്മെന്റ്’ കാരണമുളള പ്രശ്‌നങ്ങള്‍ കാരണമാണ് ഇരുവരും പിരിഞ്ഞതെന്നാണ് വിവരം.

തന്നോട് വിശ്വാസ്യത പുലര്‍ത്തണമെന്ന് എല്ലി നിലപാട് എടുത്തപ്പോള്‍ യാതൊരു കെട്ടുപാടുകളും ഇല്ലാത്ത ബന്ധം മതിയെന്നായിരുന്നു ഹാര്‍ദിക്കിന്റെ നിലപാട്. ഇത് ഇരുവരും തമ്മിലുളള പ്രശ്‌നത്തിലേക്ക് നയിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നടിയും മോഡലുമായ ഇഷ ഗുപ്‌തയെ ആണ് പാണ്ഡ്യ ഡേറ്റ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒരു പാര്‍ട്ടിയില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും അന്ന് തന്നെ നമ്പറുകള്‍ കൈമാറിയെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സ്വീഡിഷ് നടിയും വിദേശസുന്ദരിയുമായ എല്ലി അവ്രവുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഹാര്‍ദിക് ഇതുവരെയും പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും തരംഗമായി. ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്റെ വിവാഹചടങ്ങിലെ റിസപ്ഷനില്‍ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് സംഗതി ആദ്യം വാര്‍ത്തയായത്. വിവാഹചടങ്ങില്‍ പങ്കെടുത്ത എല്ലി കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഉണ്ടായി.

എല്ലി വിവാഹത്തിന് എത്തിയത് തന്നെ വാര്‍ത്ത സൃഷ്‌ടിക്കാന്‍ കാരണമായിരുന്നു. ചടങ്ങുകളുടെ അവസാനം വരെ വേദിയില്‍ ഉണ്ടായിരുന്ന എല്ലി പാണ്ഡ്യയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പിന് മറുപടി പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ ഇരുവരും ഡേറ്റിങ്ങിണെന്ന വാര്‍ത്ത കാട്ടുതീയാകുകയും ചെയ്തു. അതേസമയം പാണ്ഡ്യ കൊല്‍ക്കത്ത മോഡല്‍ ലിഷാ ശര്‍മ്മയുമായി ഡേറ്റിങ്ങിലാണെന്ന് ആയിരുന്നു ആദ്യം കേട്ടത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ലിഷ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു ഈ വര്‍ത്തമാനം തുടങ്ങിയത്.

കൊല്‍ക്കത്തയിലെ ഒരു ഐപിഎല്‍ പാര്‍ട്ടിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് രണ്ടു വര്‍ഷത്തോളം ഇരുവരും പ്രണയിച്ചതായി വാര്‍ത്തകളും ഉണ്ടായി. ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരമ്പരയില്‍ മിന്നും താരമായി പെട്ടെന്ന് ഉദിച്ചുയര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ ലിഷയുമായുള്ള ബന്ധത്തിന്റെ പേരിലും പെട്ടെന്ന് പ്രശസ്‌തനായി.

ഒരു വര്‍ഷമായി ഇരുവരും പരിചയത്തിലാണെന്നും കൊല്‍ക്കത്തയിലെ മാളുകളില്‍ ഇരുവരം കറങ്ങുന്നത് പതിവാണെന്നും വരെ വാര്‍ത്തയുണ്ടായി. 2013 ബിഗ്ബോസ് 7 റിയാലിറ്റി ഷോയിലൂടെ മുംബൈയില്‍ അരങ്ങേറിയ എല്ലി ‘മിക്കി വൈറസ്’ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്.

ഫോര്‍ബ്ജുദന്‍ ഫ്രക്ത് എന്ന സ്വീഡിഷ് സിനിമയിലൂടെയാണ് ഇവര്‍ ബിഗ് സ്ക്രീനില്‍ സാന്നിദ്ധ്യം തുടങ്ങിയത്. കിസ് കിസ്കോ പ്യാര്‍ കരൂ, നാം ഷബാനാ, പോസ്റ്റര്‍ ബോയ്സ് എന്നീ സിനിമകളിലും എത്തി. പാരീസ് പാരീസ് എന്ന തമിഴ് ‌ചിത്രവും, ബട്ടര്‍ഫ്ളൈ എന്ന കന്നഡ ചിത്രവും ചെയ്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലും താരം സാന്നിദ്ധ്യം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook