scorecardresearch

തിയേറ്ററുകൾക്ക് ഉണർവ്വേകാൻ 4 ചിത്രങ്ങൾ കൂടി; ഇന്ന് റിലീസിനെത്തുന്ന ചിത്രങ്ങൾ

Malayalam New Release: പുതിയ നാല് ചിത്രങ്ങൾ കൂടി തിയേറ്ററിലേക്ക് എത്തുകയാണ്. ഒപ്പം ലിജോ ജോസിന്റെ ‘ചുരുളി’യും പ്രേക്ഷകരിലേക്ക്

Ellam Sheriyakum, Aaha, Lalbagh, Janeman, Churuli, New malayalam Release, Asif Ali, Rajisha Vijayan, Indrajith Mamta, Mohandas, എല്ലാം ശരിയാകും, ആഹാ, ലാൽബാഗ്, ജാൻ എ മാൻ, രജിഷ വിജയൻ, ഇന്ദ്രജിത്ത്, ആസിഫ് അലി, മംമ്ത മോഹൻദാസ്

വലിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ വീണ്ടും ആരവം ഉയരുകയാണ്. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ വിജയകരമായി അതിന്റെ പ്രദർശനം തുടരുമ്പോൾ ഈ ആഴ്ച പുതിയ നാല് ചിത്രങ്ങൾ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘എല്ലാം ശരിയാകും,’ ‘ആഹാ,’ ‘ലാൽബാഗ്,’ ‘ജാൻ എ മൻ’ എന്നീ ചിത്രങ്ങളാണ് നവംബർ 19ന് റിലീസിനെത്തുന്നത്. ഇതിനൊപ്പം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’യും റിലീസ് ചെയ്യുന്നുണ്ട്. ഓ ടി ടി പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ ആണ് ‘ചുരുളി’ റിലീസ്.

Ellam Sheriyakum Release: എല്ലാം ശരിയാകും

ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘എല്ലാം ശരിയാകും’. സഖാവ് വീനിത് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്.  രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ശ്രീജിത്ത് രവി, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ആന്റണി, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Here: Ellam Sheriyakum Release Review & Rating: ആസിഫ്-രജിഷ ടീമിന്റെ ‘എല്ലാം ശരിയാകും’

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 200-ാം ചിത്രം കൂടിയാണിത്.

ഷാല്‍ബിന്‍, നെബിന്‍, ഷാരിസ് എന്നിവർ‍ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടർ പോള്സ് എന്റർടെയ്മെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റിംഗ് സൂരജ് ഇ എസ്.

Churuli Release: ചുരുളി

എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയും നവംബർ 19ന് റിലീസിനെത്തുകയാണ്. ഓടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുക.

19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് മധു നീലകണ്ഠനാണ്. ലിജോ ജോസ് പെല്ലിശ്ശേരി ആൻഡ് ചെമ്പൻ വിനോദ് ജോസ് മൂവി മൊണാസ്റ്ററിയുടെയും ചെംബോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജെസ്റ്റോ വർഗീസ്, ഒ തോമസ് പണിക്കർ, നൗഷാദ് സലാഹുദീൻ എന്നിവർ സഹ നിർമ്മാതാക്കളുമാണ്.

Read Here: Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’


ചെമ്പൻ വിനോദ് ജോസ് , വിനയ് ഫോർട്ട് , ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, സൗബിൻ, വിജയ് ബാബു , ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Aaha Release: ആഹാ

വടം വലി പ്രമേയമാക്കി ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ആഹാ’. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിലെ നായകൻ‍. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റബ്ബർ ടാപ്പിംഗ് തൊഴിലാളികളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നത്. റബ്ബർ ടാപ്പിംഗ്, കാറ്ററിംഗ് പോലുള്ള ജോലികൾ‍ ചെയ്യുന്ന റസ്സിഗ് കഥാപാത്രങ്ങളെ സൂപ്പർ‍സ്റ്റാറുകളാക്കുന്നത് വടം വലിയാണ്. കോട്ടയം നീളൂർ ഗ്രാമമാണ് ചിത്രത്തിന് ലൊക്കേഷനാവുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വടംവലി ടീമുകളില്‍ ഒന്നാണ് നീളൂരിലെ ആഹാ വടംവലി ക്ലബ്. തൊണ്ണൂറുകളിൽ‍ സ്ഥാപിക്കപ്പെട്ട ‘ആഹാ’ ടീം അതുവരെ പങ്കെടുത്ത 73 കളികളില്‍ 72 എണ്ണത്തിലും വിജയം നേടിയിരുന്നു. ആഹാ ടീമാണ് ഈ ചിത്രത്തിന്റെ പ്രചോദനം.

ടോബിത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുൽ‍ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. കുട്ടൻ‍പിള്ളയുടെ ശിവരാത്രിക്കുശേഷം സയനോര സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. പ്രേം അബ്രഹാം ആണ് ചിത്രത്തിന്റെ നിർമ്മാണം.

Lalbagh Release: ലാൽബാഗ്

സെലിബ്‌സ് ആന്റ് റെഡ് കാർപ്പറ്റിന്റെ ബാനറിൽ‍ രാജ് സക്കറിയാസ് നിർമിച്ച് പ്രശാന്ത് മുരളി സംവിധാനം ചെയ്ത ചിത്രമാണ് ‘ലാൽ ബാഗ്’. മംമ്താ മോഹൻ‍ദാസാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ‍ സാറ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്.

ഒരു ബർത്ത് ഡേ പാർട്ടിക്ക് ശേഷം ഉണ്ടാകുന്ന കൊലപാതകവും അതിന് മുമ്പും ശേഷവും ഉണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. പൂർണമായും ബാംഗ്ലൂരിൽ ഷൂട്ട് ചെയ്ത ചിത്രം നഗര ജീവിതം, സ്ത്രീ-പുരുഷ ബന്ധങ്ങളിൽ‍ ഉണ്ടാകുന്ന സങ്കീർണതകൾ എന്നിവയെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.

സിജോയ് വർഗീസ്, നന്ദിനി റോയ്, രാഹുൽ‍ ദേവ് ഷെട്ടി,വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

Janeman Release: ജാൻ എ മൻ

നടൻ‍ ഗണപതിയുടെ സഹോദരൻ‍ ചിദംബരം എസ്.പി സംവിധാനം ചെയ്ത ചിത്രമാണ് ‘ജാൻ എ മൻ‍’. ലാൽ‍, അർജ്ജുൻ അശോകൻ‍, ബാലു വർഗീസ്, ബേസിൽ ജോസഫ്, ഗണപതി, സിദ്ധാർത്ഥ് മേനോൻ‍, റിയ സൈറ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ‍.

വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റിന്റെ‍ ബാനറിൽ‍ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്ത് കൂക്കൾ‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സംഗീതം ബിജിബാൽ‍, എഡിറ്റർ- കിരണ്‍ദാസ്, കോസ്റ്റ്യും മാഷർ‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ‍, മേക്കപ്പ് ആർജി വയനാടൻ‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ellam sheriyakum aaha lalbagh churuli janeman release asif ali rajisha vijayan indrajith mamta mohandas

Best of Express