scorecardresearch
Latest News

Elaveezhapoonchira OTT: സൗബിൻ ഷാഹിർ ചിത്രം ‘ഇല വീഴാ പൂഞ്ചിറ’ ഒടിടിയിൽ

Elaveezhapoonchira OTT: 2022 ജൂലൈ 5ന് തീയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തി

Ela Veezha Poonjira, OTT Release, Soubin Shahir

Elaveezhapoonchira OTT: ഷാഹി കബീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. കോട്ടയത്തിനും ഇടുക്കിയ്ക്കും അതിർത്തിയാവുന്ന, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല വീഴാ പൂഞ്ചിറ എന്ന പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഒറ്റപ്പെട്ട ആ പ്രദേശത്ത് ജോലി ചെയ്യുന്ന മൂന്നു പൊലീസുകാരുടെ ജീവിതവും അനുബന്ധമായി നടക്കുന്ന ഒരു കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. സ്ലോ പേസിൽ മുന്നോട്ട് പോവുന്ന കഥ ഇന്റർവെല്ലോടു കൂടി ത്രില്ലർ മൂഡിലേക്ക് മാറുകയാണ്.

ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീറിന്റെ ആദ്യ സംവിധാന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ.’ ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

2022 ജൂലൈ 5ന് തീയേറ്ററിലെത്തിയ ചിത്രം ഒടിടിയിലെത്തി. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു. സിനിമാസ്വാദകർ ഒടിടി റിലീസിനായി കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇല വീഴാ പൂഞ്ചിറ’. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Elaveezhapoonchira ott release amazon prime