ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമായി ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ‘ഈലം’. റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും നേരത്തെ ഈലം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് പ്രിസ്‌മ അവാർഡും ലഭിച്ചിരുന്നു.
തന്റെ ചെറുകഥയായ ‘ഈല’ത്തെ ആസ്പദമാക്കിയാണ് വിനോദ് കൃഷ്ണ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ‘ഈലം’ പറയുന്നത്. ഗ്രീൻ കളർ സൈക്കോളജിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഓരോ കഥാപാത്രത്തിനും ഓരോ പ്രത്യേക സംഗീതോപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ് നാരായൺ ആണ്. പാടിയത് ഷഹബാസ് അമൻ.
Read Also: ‘വാലി’യിലെ ഹിറ്റ് ഗാനത്തിന് വീണ്ടും ചുവടുവച്ച് സിമ്രൻ
ജയമേനോൻ, ഷിജി മാത്യു ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. തമ്പി ആന്റണി, കവിത നായർ, ജോസ് മഠത്തിൽ, റോഷൻ എൻ.ജി ,വിനയൻ ജി.എസ്, രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്കരനാണ് ക്യാമറ. എഡിറ്റിങ് ഷൈജൽ. കോസ്റ്റ്യുമർ സുനിൽ ജോർജ്.