scorecardresearch
Latest News

‘ഈലം’ കരീബിയൻ ചലച്ചിത്ര മേളയിലേക്ക്

1200 എൻട്രികളിൽ നിന്നാണ് ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടത്

‘ഈലം’ കരീബിയൻ ചലച്ചിത്ര മേളയിലേക്ക്

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ‘ഈലം’ പോർട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു ചിത്രം ഫെസ്റ്റിവലിലെ എക്‌സ്‌പിരിമെന്റൽ വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൊസ്റ്റാൾജിയ വിതൗട് ഡിലെ, റഹ്ഹാല എന്നീ സിനിമകളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്ന മറ്റു ചിത്രങ്ങൾ. 1200 എൻട്രികളിൽ നിന്നാണ് ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ ചെറുകഥയായ ‘ഈല’ത്തെ ആസ്പദമാക്കിയാണ് വിനോദ് കൃഷ്ണ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ‘ഈലം’ പറയുന്നത്. ഗ്രീൻ കളർ സൈക്കോളജിയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഓരോ കഥാപാത്രത്തിനും ഓരോ പ്രത്യേക സംഗീതോപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ്‌ നാരായൺ ആണ്. പാടിയത് ഷഹബാസ് അമൻ.

Read Also: നയൻതാര എന്ന പേരിട്ടത് ഞാനും രഞ്ജൻ പ്രമോദും; തർക്കത്തിന്റെ ആവശ്യമില്ല: സത്യൻ അന്തിക്കാട്

ജയമേനോൻ, ഷിജി മാത്യു ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. തമ്പി ആന്റണി, കവിത നായർ, ജോസ് മഠത്തിൽ, റോഷൻ എൻ.ജി ,വിനയൻ ജി.എസ്, രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്കരനാണ് ക്യാമറ. എഡിറ്റിങ് ഷൈജൽ. കോസ്റ്റ്യുമർ സുനിൽ ജോർജ്.

elam, ie malayalam

ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടാം തീയതി നടക്കുന്ന ഓപ്പൺ ഫോറത്തിൽ സംവിധായകനും നിർമാതാക്കളും പങ്കെടുക്കും. റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും നേരത്തെ ഈലം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് പ്രിസ്‌മ അവാർഡും ലഭിച്ചിരുന്നു. ഇന്ത്യയിൽ ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Elam selected for caribbean film festival