scorecardresearch

Eko OTT: എക്കോ ഒടിടിയിലേക്ക്

Eko OTT Release: കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ

Eko OTT Release: കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Eko

Eko OTT

Eko OTT Release Date, Platform: 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'എക്കോ'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മികച്ച വിജയമാണ് തിയേറ്ററുകളിൽ സ്വന്തമാക്കിയത്. എക്കോ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ്, വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Also Read: കൈനിറയെ മല്ലിപ്പൂക്കൾ, ഉള്ളുനിറയെ സൗഹൃദം; ശ്രീനിവാസന് വിട നൽകാൻ ചെന്നൈയിൽ നിന്നും പാർത്ഥിപൻ ഓടിയെത്തിയപ്പോൾ

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം എത്തിയ എക്കോയിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

Eko OTT: എക്കോ ഒടിടി

റിപ്പോർട്ടുകൾ അനുസരിച്ച്, നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടിയിലെത്തും. എക്കോ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More: "കോടതി പോലും വെറുതെവിട്ട കേസിൽ നീതി നടപ്പാക്കി നൂറിൻ"; ട്രോളുമായി ആരാധകർ

New Release Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: