scorecardresearch

Eko OTT: എക്കോ ഒടിടിയിൽ, എവിടെ കാണാം?

Eko OTT Release Date & Platform: കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച എക്കോ തിയേറ്ററുകളിൽ മികച്ച പ്രകടനം നേടിയിരുന്നു

Eko OTT Release Date & Platform: കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച എക്കോ തിയേറ്ററുകളിൽ മികച്ച പ്രകടനം നേടിയിരുന്നു

author-image
Entertainment Desk
New Update
Eko OTT Release Date Platform

Eko OTT Release Date & Platform: 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ്   'എക്കോ'. അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. എക്കോ ഇപ്പോൾ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. 

Advertisment

Also Read: റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം എത്തിയ എക്കോയിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. 

Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.

Also Read: അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും; കുടുംബചിത്രങ്ങളുമായി വിസ്മയ മോഹൻലാൽ

റിപ്പോർട്ടുകൾ അനുസരിച്ച്, നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജനുവരി പകുതിയോടെ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: