scorecardresearch

New Malayalam OTT Release: പ്രേക്ഷകരെ അമ്പരപ്പിച്ച ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Eko OTT Release Date & Streaming Platform: തിയേറ്ററുകളിൽ മികച്ച പ്രകടനം നേടിയ എക്കോ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്, എവിടെ കാണാം?

Eko OTT Release Date & Streaming Platform: തിയേറ്ററുകളിൽ മികച്ച പ്രകടനം നേടിയ എക്കോ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്, എവിടെ കാണാം?

author-image
Entertainment Desk
New Update
eko ott release netflix

Eko OTT Release Date & Platform: 2025ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ എക്കോ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്. 'കിഷ്കിന്ധ കാണ്ഡ'ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു   'എക്കോ'. 

Advertisment

Also Read: റിലീസിന് മുൻപേ 3 ദേശീയ പുരസ്കാരങ്ങൾ; എന്നിട്ടും ആ മോഹൻലാൽ- പ്രിയദർശൻ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു

കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം എത്തിയ എക്കോയിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. 

Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത്  ബാഹുൽ രമേശാണ്. സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി എന്നിവർ വിർവഹിച്ചിരിക്കുന്നു.

Also Read: ദിവസകൂലിയായി 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന എന്നോട് ആ അമ്മ പറഞ്ഞു, മോൻ സിനിമയിൽ വരും കേട്ടോ: ശാന്തകുമാരിയമ്മയെ ഓർത്ത് അനൂപ് മേനോൻ

നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ നെറ്റ്ഫ്ളിക്സിൽ ചിത്രം  സ്ട്രീമിംഗ് ആരംഭിക്കും.

Also Read: 2025-ലെ മികച്ച 12 ഇന്ത്യൻ ചിത്രങ്ങൾ; വോ​ഗ് ഇന്ത്യയുടെ ലിസ്റ്റിൽ 4 മലയാളസിനിമകളും

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: