/indian-express-malayalam/media/media_files/2026/01/16/ek-din-teaser-sai-pallavi-hindi-film-debut-2026-01-16-16-01-17.jpg)
Ek Din teaser: 2025-ൽ പുറത്തിറങ്ങിയ 'ലൗയപ്പ' എന്ന ചിത്രത്തിന് ശേഷം ജുനൈദ് ഖാൻ നായകനായി എത്തുന്ന ‘ഏക് ദിൻ’ റിലീസിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. സൂപ്പർഹിറ്റ് തായ് ചിത്രം 'വൺ ഡേ'യുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ‘ഏക് ദിൻ'.
Also Read: നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?
മനോഹരമായൊരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് 68 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്. സായ് പല്ലവി മീര എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുനിൽ പാണ്ഡെയാണ് 'ഏക് ദിൻ' സംവിധാനം ചെയ്യുന്നത്. മെയ് ഒന്നിന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
Also Read: New malayalam OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ
സായ് പല്ലവിയുടെ ആദ്യ ഹിന്ദി റിലീസ് ഇതാണെങ്കിലും, ഈ വർഷം അവസാനം പുറത്തിറങ്ങുന്ന നിതേഷ് തിവാരിയുടെ 'രാമായണ'ത്തിലും സായ് പല്ലവി പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാമായണത്തിൽ സീതയായാണ് സായ് പല്ലവി അഭിനയിക്കുന്നത്. രൺബീർ കപൂർ, യാഷ്, സണ്ണി ഡിയോൾ എന്നിവരും ഈ ചിത്രത്തിലുണ്ട്.
Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ
ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സ് ചിത്രമായ 'മഹാരാജി'ലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഖുഷി കപൂറിനൊപ്പം 'ലൗയപ്പ'യിൽ അഭിനയിച്ചു.
Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ, മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us