Eid-ul-Fitr 2019: കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. റംസാന്‍ മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ച് കൊണ്ടാണ് വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
കേരളത്തില്‍ മേയ് ആറ് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.
Happy Ramadan 2020: പ്രിയപ്പെട്ടവർക്ക് റമസാൻ ആശംസകൾ കൈമാറാം
മലയാളത്തിന്റെ സിനിമാ താരങ്ങളും ആരാധകര്‍ക്ക് ഈദ് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
Read More: Eid-ul-Fitr 2019: പണിയാം ഭിന്നതകളെ മറികടക്കാനുള്ള പാലങ്ങൾ
Live Blog
അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകും ഇന്നത്തെ പകൽ. ‘ഈദ്’ എന്ന അറബിക് പദത്തിന് ആഘോഷം എന്നും ‘ഫിത്‌ർ’ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം.
നടിയും പ്രിയദര്‍ശന്‍-ലിസ്സി ദമ്പതികളുടെ മകളുമായ കല്യാണി പ്രിയദര്‍ശനും ഈദ് ആശംസകള്‍ നേര്‍ന്നു കൊണ്ട് രംഗത്ത് വന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ് കല്യാണി,
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഈദ് ദിനത്തില്‍ കുറച്ചത് ഇങ്ങനെയാണ്,
‘പ്രിയ കൂട്ടുകാര്‍ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈദ് ആശംസിച്ച് തെന്നിന്ത്യന്‍ താരം നയന്‍താര.
Eid Mubarak friends ! May you be filled with Happiness and Peace.#EidMubarak
ഭാര്യ സുപ്രിയയോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് ഈദ് മുബാറക് നേര്‍ന്നത്
ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഈദ് ആശംസകള്‍ നേരാന്‍ എത്തിയ നിവിന്‍ പോളി, അതിനൊപ്പം കായംകുളം കൊച്ചുണ്ണി എന്ന തന്റെ ചിത്രത്തിന്റെ മുസ്ലിം കഥാപാത്രത്തിന്റെ ചിത്രവും പങ്കു വച്ചിട്ടുണ്ട്
Eid Mubarak everyone! #EidMubarak #EidAlFitr pic.twitter.com/6TiCy7n2Ue
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം പുലര്‍ച്ചെ തന്നെ ഈദ് ആശംസകള്‍ കൈമാറാന്‍ എത്തി.
Eid Mubarak to everyone !!!