scorecardresearch

Eid Release: പെരുന്നാൾ കളറാകും; 4 ചിത്രങ്ങൾ തിയേറ്ററിലേക്ക്

Eid Release: പെരുന്നാൾ റിലീസ് ചിത്രങ്ങൾ

Eid Release, Eid release malayalam
Eid Release 2023

Eid Release: വീണ്ടുമൊരു ഈദുല്‍ ഫിത്റിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുല്‍ ഫിത്ര്‍ എത്തുകയാണ് നാളെ. ചെറിയ പെരുന്നാൾ ആഘോഷത്തിന് നിറപ്പകിട്ടേകാൻ നാലു മലയാളം ചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആഷിഖ് അബുവിന്റെ ‘നീലവെളിച്ച’മാണ് പെരുന്നാൾ ചിത്രങ്ങളിൽ ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്. വ്യാഴാഴ്ച തന്നെ റിലീസിനെത്തിയിരിക്കുകയാണ് ‘നീലവെളിച്ചം’.

Neelavelicham Release: നീലവെളിച്ചം

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. വിൻസെന്റ് മാഷ് സംവിധാനം ചെയ്ത ‘ഭാർഗവി നിലയ’ത്തിന്റെ റീമേക്കാണ് ചിത്രം. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ ഉണ്ടാകുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീർ, മധു, വിജയനിർമല എന്നിവരായിരുന്നു ഭാർഗവീ നിലയത്തിൽ മുഖ്യകഥാപാത്രങ്ങളായത്.

Ayalvaashi Release: അയൽവാശി

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമായ ‘അയൽവാശി’ ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തും. എത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും മുഹ്സിൻ പരാരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. മുഹ്‌സിന്റെ സഹോദരനായ ഇർഷാദ് പരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്‌ അയൽവാശി.

നിഖില വിമൽ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലൻ, ഗോകുലൻ, കോട്ടയം നസീർ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

Kadina Kadoramee Andakadaham Release: കഠിന കഠോരമീ അണ്ഡകടാഹം

ബേസില്‍ ജോസഫ് നായകനാവുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ഈദ് റിലീസായി വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഗോവിന്ദ് വസന്തയാണ് സംഗീതം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരാണ്.

Sulaikha Manzil Release: സുലൈഖ മൻസിൽ

ഒരു മലബാര്‍ മുസ്ലിം കല്യാണത്തിന്റെ കഥ പറയുന്ന ചിത്രമാണ് സുലൈഖ മൻസിൽ. അഷ്റഫ് ഹംസ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവർ ചേർന്നാണ്.

ലുക്ക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കണ്ണന്‍ പട്ടേരി ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Eid release 2023 neelavelicham kadina kadoramee andakadaham sulaikha manzil ayalvaashi