ആരാധകർക്ക് ഈദ് ആശംസകൾ നേർന്ന് ഷാരൂഖ് ഖാൻ. മകൻ അബ്രാമിനൊപ്പമുളള സെൽഫി സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്താണ് ഷാരൂഖ് ഈദ് ആശംസ നേർന്നത്. ഷാരൂഖിനെക്കാൾ അഞ്ചു വയസ്സുകാരനായ അബ്രാമാണ് ഈദ് ദിനത്തിൽ ആരാധകരുടെ മനം കവർന്നത്.
ഈദ് ദിനത്തിൽ മുംബൈയിലെ തന്റെ വസതിയായ ‘മന്നത്തി’നു മുന്നിലെത്തുന്ന ആരാധകരെ ഷാരൂഖ് നേരിൽ കാണാറുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി ഷാരൂഖിനൊപ്പം അബ്രാമും ആരാധകർക്ക് ഈദ് ആശംസ നേരാനായി ‘മന്നത്തി’ലെ ബാൽക്കണിയിൽ എത്താറുണ്ട്. ഷാരൂഖിന്റെ മൂന്നു മക്കളിൽ ഇളയ മകനാണ് അബ്രാം.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീറോ’യുടെ ജോലികളുടെ തിരക്കുകളില്‍ പെട്ട താരം ഇത്തവണ ‘മന്നത്തി’ല്‍ നിന്നല്ല, സോഷ്യല്‍ മീഡിയയിലൂടെ യാണ് ആരാധകര്‍ക്ക് ഈദ് ആശംസ നേര്‍ന്നത്.
Love is always only in the eyes….here’s all of ours to u on Eid. Eid Mubarak to everyone & may ur families be happy & healthy. pic.twitter.com/afAvn2OJo3
— Shah Rukh Khan (@iamsrk) June 16, 2018
ഈദ് ദിനത്തിനു മുന്നോടിയായി തന്റെ പുതിയ ചിത്രമായ സീറോയുടെ ടീസർ പുറത്തുവിട്ട് ആരാധകർക്ക് ഷാരൂഖ് സ്പെഷ്യൽ സമ്മാനവും നൽകിയിരുന്നു. ആനന്ദ് എൽ.റായ് ആണ് സീറോ സിനിമയുടെ സംവിധായകൻ. പൊക്കം കുറഞ്ഞ ആളായിട്ടാണ് ഷാരൂഖ് സിനിമയിലെത്തുന്നത്. കത്രീന കെയ്ഫ്, അനുഷ്ക ശർമ്മ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഷാരൂഖിനു പുറമേ മഹീറ ഖാൻ, സഞ്ജയ് ദത്ത്, സൊനാക്ഷി സിൻഹ, മഹേഷ് ബാബു, ജൂനിയർ എൻടിആർ, മഹേഷ് ഭട്ട്, അലി അബ്ബാസ് സഫർ, മനോജ് വാജ്പേയ്, ആമിർ അലി തുടങ്ങി നിരവധി സിനിമാ താരങ്ങളും ഈദ് ആശംസകൾ നേർന്നിട്ടുണ്ട്.
Chaand Mubarak to all!! pic.twitter.com/j9V30fdJOp
— Mahira Khan (@TheMahiraKhan) June 15, 2018
On this auspicious day I wish peace, love and prosperity for everyone.#EidMubarak
— Sanjay Dutt (@duttsanjay) June 16, 2018
Eid Mubarak pic.twitter.com/POZ1nXaNt4
— Sonakshi Sinha (@sonakshisinha) June 16, 2018
— Prabhudheva (@PDdancing) June 16, 2018
#EidMubarak. May all our lives be filled with peace and happiness!
— Jr NTR (@tarak9999) June 16, 2018
May the festival shower love, peace, warmth, togetherness and everything positive upon all of you#EidMubarak pic.twitter.com/f10NtA6uMF
— Mahesh Babu (@urstrulyMahesh) June 16, 2018