അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ ടീസര്‍ പുറത്തിറങ്ങി. ചെമ്പന്‍ ജോസ്, വിനായകന്‍ എന്നിവരാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ.യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. തീരപ്രദേശം പ്രമേയമാക്കിയാണ് സിനിമ. കൊച്ചി, ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ചിത്രീകരണം.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. പി.എഫ്.മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം. ഡിസംബര്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ