scorecardresearch

മോദിയുടെ വെബ് പരമ്പരയ്ക്ക് വിലക്ക്; ഇതുവരെ പ്രക്ഷേപണം ചെയ്ത ഭാഗങ്ങള്‍ നീക്കണം

. ഇതുവരെ പ്രദര്‍ശിപ്പിച്ച് അഞ്ച് ഭാഗങ്ങള്‍ ഇന്റർനെറ്റില്‍ നിന്ന് പിന്‍വലിയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗവിന് നിര്‍ദേശം നല്‍കി. ഇതുവരെ പ്രദര്‍ശിപ്പിച്ച് അഞ്ച് ഭാഗങ്ങള്‍ ഇന്റർനെറ്റില്‍ നിന്ന് പിന്‍വലിയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: ‘പി.എം. നരേന്ദ്ര മോദി’ സിനിമയുടെ റിലീസ് മാറ്റിവച്ചു

‘മോദി – ദ ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന് പേരുള്ള വെബ് പരമ്പരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നിനാണ് പരമ്പരയുടെ പ്രദര്‍ശനം ആരംഭിച്ചത്. അഞ്ച് എപ്പിസോഡുകള്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചു. മഹേഷ് താക്കൂറാണ് ഉമേഷ് ശുക്ല സംവിധാനം ചെയ്തിരിക്കുന്ന വെബ് സീരിസില്‍ മോദിയായി അഭിനയിക്കുന്നത്.

Read More: ദേശസ്നേഹിയായ മോദി; ‘പി എം നരേന്ദ്രമോദി’യുടെ ട്രെയിലറെത്തി

മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം മോദി’ എന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വെബ് പരമ്പരയ്ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് ഇത്. വാരണാസിയിൽ നിന്നാണ് മോദി ഇത്തവണ ജനവിധി തേടുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ec commission bans online streaming of web series on pm modi