എബ്രിഡ് ഷൈനിന്റെ പൂമരത്തിനു ശേഷം പ്രേക്ഷകര്‍ ഒരുപക്ഷെ ഏറ്റവുമധികം കാത്തിരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തിനു വേണ്ടി ആയിരിക്കും. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് നാലിന് ചിത്രം തിയേറ്ററുകില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഈ.മ.യൗ. മുമ്പ് രണ്ടു തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണം കിട്ടിയിട്ടുള്ളതിനാലാണ് ചിത്രത്തിന്റെ റീലിസ് മുന്‍കൂട്ടി നിശ്ചയിച്ച തിയതിയില്‍ നിന്നും മാറ്റിയത് എ്‌നായിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. പൗളി വിത്സണ്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം നടത്തിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

പി.എഫ് മാത്യൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ഈ.മ.യൗ നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ