യൂട്യൂബിലും ഫെയ്‌സ്ബുക്കിലും തരംഗം തീർത്ത് അല്ലുവിന്റെ ‘ഡിജെ’

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്

allu arjun, dj

ഇന്റർനെറ്റിൽ തരംഗമായി അല്ലു അർജുൻ നായകനായെത്തുന്ന ഡിജെ അഥവാ ഡുവ്വാഡാ ജഗന്നാദത്തിന്റെ ട്രെയിലര്‍. 24 മണിക്കൂറിനുളളിൽ യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമായി 74 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ഡിജെയുടെ ട്രെയിലർ. യൂട്യൂബിൽ മാത്രമായി ഇതുവരെ 53 ലക്ഷത്തിലധികം പേരാണ് ഡിജെയുടെ ട്രെയിലർ കണ്ടിരിക്കുന്നത്. ഇതൊരു റെക്കോർഡാണെന്നാണ് പറയപ്പെടുന്നത്.

ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുന്‍കാല ചിത്രങ്ങളിലേത് പോലെ തന്നെ ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് പുതിയ ചിത്രവും.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗബ്ബാര്‍ സിങ്ങിന്റെ സംവിധായകനായ ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജ്ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. ജൂണ്‍ 23നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് . കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒടുവില്‍ അല്ലു ചിത്രം തിയറ്ററിലെത്തിയത്. സരിനോടു എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം യോദ്ധാവ് എന്ന പേരില്‍ മലയാളത്തിലും എത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Duvvada jagannadham trailer trending

Next Story
‘എന്റെ ഭാര്യയുടെ വണ്ണം ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല’; ശരണ്യയെ കളിയാക്കിയവർക്ക് ഭർത്താവിന്റെ മറുപടിsaranya mohan, aravind krishnan
The moderation of comments is automated and not cleared manually by malayalam.indianexpress.com