/indian-express-malayalam/media/media_files/2025/11/04/durga-krishna-husband-birthday-baby-born-same-day-2025-11-04-22-18-41.jpg)
ദുർഗ കൃഷ്ണയും അർജുനും കുഞ്ഞിനൊപ്പം
നടി ദുർഗ കൃഷ്ണ അമ്മയായി. ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് ദുർഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് ഭർത്താവിനൊപ്പം കേക്ക് മുറിക്കുന്ന ചിത്രവും ദുർഗ പങ്കിട്ടിട്ടുണ്ട്.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
"ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം," എന്നാണ് ചിത്രങ്ങൾക്ക് ദുർഗ നൽകിയ അടിക്കുറിപ്പ്.
Also Read: ഗർഭിണിയാണോ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ
ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ കുറിപ്പിൽ ദുർഗ പങ്കുവച്ചു. "എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. നിങ്ങളുടെ ജന്മദിനം മാത്രമല്ല ഇന്ന്. നമ്മുടെ കുഞ്ഞ് നമ്മളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണിന്ന്. ജന്മദിനത്തിൽ തന്നെ നിങ്ങളൊരു അച്ഛനാകുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഈ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങൾ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങൾ കൈകളിൽ എടുക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ജീവിതം നമുക്ക് രണ്ടുപേർക്കും നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകൾ, എന്റെ പ്രിയതമനേ," എന്നായിരുന്നു ദുർഗയുടെ ആശംസ.
Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?
2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കിപ്പുറമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയിരിക്കുന്നത്.
ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ്, ഒരു അന്വേഷണത്തിന്റെ തുടക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ എത്തിയിരുന്നു മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്.
Also Read: 29 ശസ്ത്രക്രിയകൾക്ക് വിധേയനായി, എന്നെ സഹിക്കാൻ എളുപ്പമല്ല, ശാലിനി ആയതുകൊണ്ടാണ്: അജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us