scorecardresearch
Latest News

ഞങ്ങൾ പ്രണയത്തിലാണ്; പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി നടി ദുർഗ കൃഷ്ണ

നാലു വർഷങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും ദുർഗ്ഗ പറയുന്നു

Durga Krishna, Durga Krishna films, Durga Krishna lover, Durga Krishna age, Durga Krishna photos, ദുർഗ കൃഷ്ണ, Indian express malayalam, IE malayalam

വിമാനം, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ദുർഗ്ഗ കൃഷ്ണ. താനും സിനിമാനിർമാതാവായ അർജുനും തമ്മിലുള്ള പ്രണയം തുറന്നുപറയുകയാണ് നടി ഇപ്പോൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ആരാധകന്റെ ചോദ്യത്തിനു മറുപടിയായി ദുർഗ തന്റെ പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തിയത്..

durga krishna , durga krishna lover

durga krishna , durga krishna lover

അർജുൻ രവീന്ദ്രൻ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വർഷങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും ദുർഗ്ഗ ആരാധകർക്ക് മറുപടി നൽകിയിട്ടുണ്ട്. നിരവധി തവണ അർജുനൊപ്പമുള്ള ചിത്രങ്ങളും ദുർഗ്ഗ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

Read more: എന്നെന്നും ഡാഡിയുടെ ചെല്ലക്കുട്ടി, അച്ഛന്റെ കൈകോർത്ത് പേളി മാണി; ക്യൂട്ട് വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Durga krishna reveals her lover name arjun