വിമാനം, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി ദുർഗ്ഗ കൃഷ്ണ. താനും സിനിമാനിർമാതാവായ അർജുനും തമ്മിൽ പ്രണയത്തിലാണെന്ന് ദുർഗ്ഗ മുൻപു വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഏപ്രിൽ അഞ്ചിനാണ് വിവാഹമെന്നാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും ദുർഗ്ഗ പങ്കുവച്ചിട്ടുണ്ട്.
അർജുൻ രവീന്ദ്രൻ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വർഷങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും ഇൻസ്റ്റഗ്രാം ലൈവിനിടയിലായിരുന്നു ദുർഗ്ഗ ആരാധകർക്ക് മറുപടി നൽകിയത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.