ചെന്നൈ: ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം സോളോ നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രചരണാർഥം ഫ്ലാഷ് മോബുമായി ദുൽഖർ സൽമാനും രംഗത്ത് വന്നു. ചെന്നൈയിലെ മാളിൽ നടന്ന ഫ്‌ളാഷ് മോബിൽ ദുൽഖറടക്കമുള്ള പ്രമുഖരെല്ലാം അണിനിരന്നു. ആരാധകർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് ദുൽഖർ മടങ്ങിയത്.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നന്യാര്‍ നേരത്തേ പറഞ്ഞിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ