കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ കോംറേഡ് ഇന്‍ അമേരിക്ക ഇന്റര്‍നെറ്റില്‍. ഇന്നലെയോടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്ലേഡ് ചെയ്തതെന്നാണ് വിവരം. ചിത്രം റിലീസായി ദിവസങ്ങള്‍ കഴിയും മുമ്പാണ് ചോര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റില്‍ നിന്നും ചിത്രം നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി സൈബര്‍ഡോം അറിയിച്ചു. കഴിഞ്ഞ ദിവസം ബ്രഹ്മാണ്ഡ ഹിറ്റായ ബാഹുബലി 2 വിന്റെ പതിപ്പും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. തമിഴ് യെമൻസ്, ടോറന്റ് എന്നീ സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചത്. സൈബർ പൊലീസിനെ സഹായിക്കുന്ന സൈബർ ഡോട് കോമാണ് ഈ വിവരം വ്യക്തമാക്കിയത്.
നേരത്തേ പുറത്തിറങ്ങിയ സഖാവ്, ഗ്രേറ്റ് ഫാദർ, ജോർജേട്ടൻസ് പൂരം തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ദിവസങ്ങള്‍ മുമ്പ് മാത്രം ഇറങ്ങിയ സിഐഎ ഇന്റര്‍നെറ്റിലെത്തിയത് ചലച്ചിത്രമേഖലയെ ഞെട്ടിച്ചിരിക്കുന്നത്.