/indian-express-malayalam/media/media_files/uploads/2021/07/WhatsApp-Image-2021-07-15-at-2.43.52-PM.jpeg)
മലയാള സിനിമാ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം വരുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം പൃഥ്വിരാജ് നടത്തിയതിനു പിന്നാലെ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ അക്ഷമരായാണ് കാത്തിരിക്കുന്നത്.
ഇപ്പോഴിതാ തെലങ്കാനയിൽ വെച്ചു ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഷൂട്ട് ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്. പൃഥ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ദുൽഖർ ഉൾപ്പടെയുള്ള താരങ്ങളും ആശംസകൾ കമന്റ് ചെയ്തിട്ടുണ്ട്.
"നിങ്ങൾക്ക് ആശംസകൾ, ഇത് ഒരു ഇതിഹാസമായി മാറും" എന്നാണ് ദുൽഖർ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. ദുൽഖറിന് പുറമെ തമിഴ് നടൻ സിദ്ധാർഥും ചിത്രത്തിന് ആശംസകൾ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്.
സിനിമയുടെ പൂജാ ചടങ്ങിന്റെ വീഡിയോ മോഹൻലാലും ആരാധകരുമായി പങ്കുവച്ചിരുന്നു. 'ബ്രോ ഡാഡി' ഷൂട്ട് ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also: കട്ടത്താടിയും കൊമ്പൻ മീശയുമായി ഷറഫുദ്ദീൻ; അമ്പോ പൊളിയെന്ന് ആരാധകർ
രാവിലെ സുപ്രിയയും 'ബ്രോ ഡാഡി' ഷൂട്ട് ആരംഭിച്ചു എന്ന് ഇൻസ്റ്റഗ്രാമിൽ ഫൊട്ടോ പോസ്റ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരുന്നു. 'ഡയക്ടർ സാർ വീണ്ടും മോണിറ്ററിനു മുന്നിൽ' എന്ന ക്യഷനോടെ മോണിറ്ററിനു മുന്നിൽ ഇരിക്കുന്ന പ്രിത്വിരാജിന്റെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us