ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രണയ നായകന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ‘ചാക്കോ മാഷിന്’ പിറന്നാള്‍ ആശംസകള്‍ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാന്റെയും ജന്മദിനം ഇന്ന് തന്നെയാണ്. കുഞ്ചാക്കോ ബോബന്റെ 41ാം പിറന്നാളാണിന്ന്.
1976ൽ ആലപ്പുഴയിൽ ജനിച്ച കുഞ്ചാക്കോ ബോബന്റെ മലയാള സിനിമാപ്രവേശനം 1997ൽ ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രണയനായകൻ എന്ന പട്ടം സ്വന്തമാക്കിയ കുഞ്ചാക്കോ ബോബൻ മലയാളികളുടെ ചാക്കോച്ചനായി മാറാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.

മയിൽപ്പീലിക്കാവ്, നക്ഷത്രത്താരാട്ട്, നിറം, കസ്തൂരിമാൻ തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ചാക്കോച്ചൻ തന്റെ രണ്ടാംവരവിൽ കാരക്ടർ വേഷങ്ങളും വില്ലൻ വേഷങ്ങളും കൈകാര്യം ചെയ്തു തുടങ്ങി. ശിക്കാരി ശംഭുവാണ് ചാക്കോച്ചന്റെ ഇനിയിറങ്ങാനുള്ള സിനിമ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ