/indian-express-malayalam/media/media_files/2025/05/05/TjgQ4EtQ33pju0yNFc2h.jpg)
മകൾ മറിയത്തിനൊപ്പം ദുൽഖറും അമാലും
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ്റെയും അമാൽ സൂഫിയയുടെയും മകൾ മറിയം അമീറ സൽമാൻറെ എട്ടാം ജന്മദിനമായിരുന്നു മേയ് അഞ്ചിന്. മകളുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"ഞങ്ങളുടെ രാജകുമാരിക്ക് ജന്മദിനാശംസകൾ!! എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു ഏഞ്ചൽ മറിയം," എന്നാണ് ദുൽഖർ കുറിച്ചത്.
കുഞ്ഞ് മറിയത്തിനു ആശംസകൾ നേർന്ന് മനോജ് കെ ജയൻ, നസ്ലൻ, അരുൺ കുര്യൻ എന്നിവരെല്ലാം ആശംസകൾ പങ്കുവച്ചിട്ടുണ്ട്. ജിഞ്ചിന്നാക്കിടി എന്നാണ് രമേഷ് പിഷാരടിയുടെ കമന്റ്,
ദുൽഖറിന്റെ പോസ്റ്റികളിലൂടെ, ആരാധകർക്കും ഏറെ പ്രിയങ്കരിയാണ് കുഞ്ഞുമറിയം. ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ ക്യാമറക്കണ്ണുകൾ മറിയത്തെ പൊതിയാറുണ്ട്.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ ഉമ്മ സുൽഫത്തിന്റെ ജന്മദിനം. 'ചക്കരയുമ്മ, ജന്മദിനാശംസകൾ' എന്ന കുറിപ്പോടെ ആയിരുന്നു ഉമ്മയ്ക്കൊപ്പമുള്ള ചിത്രം ദുൽഖർ പങ്കുവച്ചത്.
Read More
- 'ചക്കരയുമ്മ,' സുൽഫത്തിന് പിറന്നാൾ ആശംസയുമായി ദുൽഖർ
- "പല്ലിക്ക് മേക്കപ്പ് ഇട്ടപോലെ ഉണ്ടല്ലോ," കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി രേണു സുധി
- പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്ത് പൊലീസ്
- അന്ന് മൈനസ് ഏഴ് ഡിഗ്രിയിൽ ഞങ്ങൾ മരിച്ചുപോവുമായിരുന്നു: മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കിട്ട് സാറയും ജാൻവിയും
- അന്ന് ദുൽഖറിന്റെ കട്ട ഫാൻ; ഇന്ന് ഡിക്യു പടത്തിൽ അസിസ്റ്റന്റ്
- ആറാം തമ്പുരാനിൽ നിങ്ങൾ കണ്ടത് എന്നെ തന്നെ; ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us