scorecardresearch

‘ഡ്രാമ’യുമല്ല, ‘മധുരരാജ’യുമല്ല; ദുല്‍ഖര്‍ റിലീസ് ചെയ്തത് കൂട്ടുകാരന്റെ ചിത്രത്തിന്റെ ട്രെയിലര്‍

മമ്മൂട്ടിയുടെ മധുരരാജയായിരിക്കാം എന്നായിരുന്നു മറ്റു ചിലര്‍ പറഞ്ഞത്

‘ഡ്രാമ’യുമല്ല, ‘മധുരരാജ’യുമല്ല; ദുല്‍ഖര്‍ റിലീസ് ചെയ്തത് കൂട്ടുകാരന്റെ ചിത്രത്തിന്റെ ട്രെയിലര്‍

ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ദുൽഖർ സല്‍മാന്‍ ആരാധകരെ അറിയിച്ചിരുന്നു. അത് തന്റെ അടുത്ത ചിത്രമല്ല എന്നും കൂടി പറഞ്ഞത് കൊണ്ട് ആകെ കണ്‍ഫ്യൂഷനിക്കാകുയും ചെയ്തു. ഏതായിരിക്കും ചിത്രമെന്ന ആകാംക്ഷയോടെ പോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകര്‍ അണിനിരക്കുകയും ചെയ്തു. ‘ഒരു യമണ്ടൻ പ്രേമകഥ’, ‘തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’, ‘മാമാങ്കം’, ‘മധുരരാജ’, ‘കുഞ്ഞാലി മരയ്ക്കാർ’, ‘ഒടിയൻ’, ‘കായംകുളം കൊച്ചുണ്ണി’ എന്നിങ്ങനെ താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകർ കമന്റിൽ പറഞ്ഞു.

ഇനിയടുത്ത് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രങ്ങളുടെ കാര്യമെടുത്താല്‍,  അതില്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ ട്രെയിലർ വന്നു കഴിഞ്ഞു.  ഇനി ട്രെയിലര്‍ വരാനിരിക്കുന്ന വലിയ ചിത്രം രഞ്ജിത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ‘ഡ്രാമ’യാണ്.  ‘ഡ്രാമ’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം സെൻസറിങ് കൂടി കഴിഞ്ഞ സ്ഥിതിയ്ക്ക് ‘ഡ്രാമ’യുടെ ട്രെയിലർ ആവാനുള്ള സാധ്യതയും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടിയുടെ മധുരരാജയായിരിക്കാം എന്നായിരുന്നു മറ്റു ചിലര്‍ പറഞ്ഞത്. എന്നാല്‍ സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണ് ദുല്‍ഖര്‍ പുറത്തുവിട്ടത്. 1996ല്‍ ചാരായം നിരോധിച്ചതിന്റെ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. ലാല്‍, ചെമ്പന്‍ വിനോദ്, അരിസ്റ്റോ സുരേഷ്, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Dulquer salman unveils sunny vayne movies trailer