മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. മികച്ച പ്രതികരണത്തോടെ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1950ല്‍ ടോളിവുഡിലൂടെ തന്‍റെ അഭിനയജീവിതം ആരംഭിച്ച സാവിത്രിയുടെ 1940 മുതലുള്ള നാല്‍പത് വര്‍ഷങ്ങളാണ് സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്. അക്കാലത്ത് വിവാദങ്ങള്‍ക്ക് വഴിവച്ച, ജെമിനി ഗണേശനുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു പ്രധാന ഭാഗമാണ്. ചിത്രത്തിൽ സൂപ്പർതാരം ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ ആണ് എത്തുന്നത്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് മഹാനടി.
മികച്ച പ്രതികരണം ചിത്രം നേടിയതിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഏറെ പ്രശംസിക്കപ്പെട്ടു. അത്ര മനോഹരമായാണ് ദുല്‍ഖര്‍ ജെമിനി ഗണേശനായി നിറഞ്ഞാടിയത്. സിനിമയിലെ ചില ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ഭാര്യ ഉണ്ടെന്നിരിക്കെ സിനിമാ താരമായ സാവിത്രിയെ ആരും അറിയാതെ വിവാഹം ചെയ്യുകയാണ് ജെമിനി ഗണേശന്‍. തന്റെ താരപദവിക്ക് കാരണമായിത്തീര്‍ന്ന ജെമിനിയോടുളള ഇഷ്ടം കാരണം സാവിത്രി അദ്ദേഹത്തിന് മുമ്പില്‍ കഴുത്ത് നീട്ടുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന യാഥാര്‍ത്ഥ്യം സാവിത്രിയെ വേട്ടയാടുന്നു.
ജെമിനിയുടെ ആദ്യ ഭാര്യയായ അലിമേലുവിനെ ആദ്യമായി സാവിത്രി കാണുന്ന രംഗത്തിന് പിന്നാലെയുളള ചിത്രങ്ങളാണ് ദുല്‍ഖര്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ‘രാവോയ് ചന്ദമാമ’ എന്ന ഗാനം വരുന്നത്. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലൊക്കെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.